നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡലിനെ ഊളന്‍പാറ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

മാതാപിതാക്കളേയും സഹോദരിയേയും മഴുകൊണ്ട് വെട്ടിക്കൊന്ന കേഡല്‍ ബന്ധുവായ ലളിതയെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡലിനെ ഊളന്‍പാറ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജിനെ ജയിലില്‍ നിന്നും ഊളന്‍പാറ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച കേഡല്‍ രണ്ടു ജയില്‍ ഗാര്‍ഡുകളെ ആക്രമിച്ചതിനെ തുടര്‍ന്നാണ്‌ ആശുപത്രിയിലേക്ക് മാറ്റിയത്

മാതാപിതാക്കളേയും സഹോദരിയേയും മഴുകൊണ്ട് വെട്ടിക്കൊന്ന കേഡല്‍ ബന്ധുവായ ലളിതയെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.ഏപ്രില്‍ എട്ടിനായിരുന്നു നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ വീട്ടില്‍ ഡോ. ജീന്‍ പദ്മ, പ്രൊഫ. രാജ തങ്കം, കരോലിന്‍, ലളിത എന്നിവരെ മരിച്ചനിലയില്‍ കണ്ടത്. ലളിതയൊഴികെയുള്ളവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ലളിതയുടെ മൃതദേഹം കിടക്കവിരിയില്‍ പൊതിഞ്ഞിരുന്നു.

ഒളിവില്‍ പോയ കേഡല്‍ ജീന്‍സണ്‍ രാജയെ അടുത്ത ദിവസം തമ്പാനൂരില്‍ നിന്നും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു