സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വർധിപ്പിച്ചു; കുറഞ്ഞ നിരക്ക് എട്ട് രൂപ

പുതുക്കിയ നിരക്കുകൾ പ്രകാരം കിലോമീറ്ററിന് നിലവിലെ 64 പൈസ 70 പൈസയായി വർധിക്കും. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസ് ചാർജ് ഏഴിൽ നിന്ന് എട്ടു രൂപയാകും.

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വർധിപ്പിച്ചു; കുറഞ്ഞ നിരക്ക് എട്ട് രൂപ

സംസ്ഥാനത്ത് ബസ് ചാർജ്ജ് വർധിപ്പിക്കാൻ മന്ത്രിസഭാ യോ​ഗത്തിന്റെ തീരുമാനം. ഇടതു മുന്നണിയുടെ ശുപാർശ മന്ത്രിസഭാ യോ​ഗം അം​ഗീകരിക്കുകയായിരുന്നു. ഏഴു രൂപയുണ്ടായിരുന്ന മിനിമം ചാര്‍ജ് എട്ടു രൂപയാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ വിദ്യാർത്ഥികളുടെ യാത്രാ ആനുകൂല്യം വർധിപ്പിക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമനിച്ചു. ചാർജ്ജ് വർധന മാർച്ച് ഒന്ന് മുതൽ നിലവിൽവരും.

സ്വകാര്യ ബസ് ഉടമകൾ 15ന് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇടതുമുന്നണി അടിയന്തര യോഗം ചേർന്ന് ചാർജ്ജ് വർധിപ്പിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തത്.

പുതുക്കിയ നിരക്കുകൾ പ്രകാരം കിലോമീറ്ററിന് നിലവിലെ 64 പൈസ 70 പൈസയായി വർധിക്കും. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസ് ചാർജ് ഏഴിൽ നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചർ നിരക്ക് പത്തിൽ നിന്ന് പതിനൊന്നും എക്സിക്യുട്ടീവ്, സൂപ്പർ എക്സ്പ്രസ് നിരക്ക് 13ൽ നിന്ന് 15 രൂപയായും ഉയരും. സൂപ്പർ ഡീലക്സ് നിരക്ക് 20ൽ നിന്നും 23 രൂപ, ഹൈടെക് ലക്ഷ്വറി എസി 40ൽ നിന്നും 44 രൂപ, വോൾവോ 40ൽ നിന്നും 45 രൂപ എന്ന നിരക്കിലുമായിരിക്കും വർധിക്കുക

മിനിമം ബസ് ചാർജ് ഏഴു രൂപയിൽനിന്ന് എട്ടാക്കി ഉയർത്തണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ സമിതി നേരത്തെ ശുപാർശ ചെയ്തിരുന്നു. മറ്റു നിരക്കുകളിൽ 10% വരെ വർധന വരുത്തണമെന്നും ശുപാർശയുണ്ടായിരുന്നു.

Read More >>