പിഎസ്‌സിയിൽ 120 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോ​ഗ തീരുമാനം; സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

പിഎസ്‌സിയിൽ വിവിധ വിഭാഗങ്ങളിലായി 120 പുതിയ തസ്തികകൾ സൃഷ്ടിക്കാനാണു തീരുമാനം. അരൂരിലും കൊയിലാണ്ടിയിലും പുതിയ ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷനുകളിലേക്ക് 21 വീതം തസ്തികയും, ദേവികുളം സബ് കോടതിക്ക് ആറ് അധിക തസ്തികയും സൃഷ്ടിക്കും. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനും സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനിലെ ടാപ്പിങ് സൂപ്പർവൈസര്‍മാരുടെ ശമ്പളം പരിഷ്കരിക്കാനും തീരുമാനമായി.

പിഎസ്‌സിയിൽ 120 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോ​ഗ തീരുമാനം; സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

പിഎസ്‌സിയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനും മന്ത്രിസഭായോഗ തീരുമാനം. പത്താം ശമ്പളപരിഷ്കരണ കമീഷന്‍റെ ശുപാര്‍ശയനുസരിച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

ഷീല തോമസിനെ ഭരണ പരിഷ്കാര കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയായി നിയമിക്കും. പിഎസ്‌സിയിൽ വിവിധ വിഭാഗങ്ങളിലായി 120 പുതിയ തസ്തികകൾ സൃഷ്ടിക്കാനാണു തീരുമാനം. അരൂരിലും കൊയിലാണ്ടിയിലും പുതിയ ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷനുകളിലേക്ക് 21 വീതം തസ്തികയും, ദേവികുളം സബ് കോടതിക്ക് ആറ് അധിക തസ്തികയും സൃഷ്ടിക്കും. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനും സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനിലെ ടാപ്പിങ് സൂപ്പർവൈസര്‍മാരുടെ ശമ്പളം പരിഷ്കരിക്കാനും തീരുമാനമായി.

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് ചെലവായ 104 ലക്ഷം രൂപ സർക്കാർ നൽകും. തിരുവനന്തപുരത്തെ ആരോഗ്യവകുപ്പിന്‍റെ ചൈല്‍ഡ് ഡവലപ്മെന്‍റ് സെന്‍ററിനെ മികവിന്‍റെ കേന്ദ്രമായി പ്രഖ്യാപിക്കാനും തീരുമാനിച്ചു.

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാകുന്നതുവരെ നിലവിലുള്ള മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് തുടരും. ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തും. പകരം ഈ തുക ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പയും നിര്‍ത്തലാക്കും.

സാക്ഷരതാ പ്രസ്ഥാനത്തിന് ജീവിതം സമര്‍പ്പിച്ച കെ വി റാബിയയ്ക്ക് ജീവിതോപാധി എന്ന നിലയില്‍ തിരൂരങ്ങാടിയില്‍ കട സ്ഥാപിക്കുന്നതിന് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. അന്തരിച്ച നാടകാചാര്യന്‍ പി കെ വേണുക്കുട്ടന്‍ നായരുടെ കുടുംബത്തിന്കെ എസ്എഫ്ഇയിലുള്ള വായ്പ തിരിച്ചടയ്ക്കാന്‍ നാല് ലക്ഷം രൂപ, കുണ്ടറ പെരിനാട് പഞ്ചായത്തില്‍ ഏപ്രില്‍ ഒമ്പതിന് ചുഴലിക്കാറ്റുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട വെള്ളിമണ്‍ വെസ്റ്റില്‍ സുനില്‍കുമാറിന്‍റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും അനുവദിച്ചു.