കെവിന്റെ കുടുംബത്തിന് 10 ലക്ഷം; നീനുവിന്റെ പഠന ചെലവ് സർക്കാർ ഏറ്റെടുക്കും

കെവിന്റെ കുടുംബത്തിന് വീട് വയ്ക്കുന്നതിനാണ് 10 ലക്ഷം നൽകുന്നത്.

കെവിന്റെ കുടുംബത്തിന് 10 ലക്ഷം; നീനുവിന്റെ പഠന ചെലവ് സർക്കാർ ഏറ്റെടുക്കും

സവർണ ക്രിസ്ത്യൻ യുവതിയുമായുള്ള പ്രണയ വിവാഹത്തിന്റെ പേരിൽ കോട്ടയത്ത് ജാതിക്കൊലയ്ക്ക് ഇരയായ കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകാൻ സർക്കാർ തീരുമാനം. ഇന്നു ചേർന്ന മന്ത്രിസഭായോ​ഗത്തിന്റേതാണ് തീരുമാനം. കെവിന്റെ കുടുംബത്തിന് വീട് വയ്ക്കുന്നതിനാണ് 10 ലക്ഷം നൽകുന്നത്.

ഇതോടൊപ്പം കെവിന്റെ ഭാര്യ നീനുവിന് പഠനത്തിനുള്ള സഹായവും നൽകാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. കെവിന് സഹായം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.

നീനുവിന്റെ അച്ഛനും സഹോദരനും അടങ്ങുന്ന 12 പേർക്കൊപ്പം നാ​ഗമ്പടം എസ്ഐ, എഎസ്ഐ, സിവിൽപൊലീസ് ഓഫീസർ എന്നിവരും കേസിൽ പ്രതികളാണ്. പ്രതികൾക്ക് സഹായം ചെയ്തു കൊടുത്തതും പരാതി സ്വീകരിക്കാതെ വൈകിപ്പിച്ചതുമാണ് കൊലപാതകത്തിന് കാരണം. പൊലീസ് സമയോജിതമായി ഇടപെട്ടിരുന്നെങ്കിൽ കെവിനെ ജീവനോടെ കിട്ടുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

Read More >>