കണ്ണൂരിൽ സ്വകാര്യബസിനു മുകളിൽ മരം വീണു; നിരവധി പേർക്ക് പരിക്ക്

ബംഗളുരുവിൽ നിന്ന് പാനൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന്റെ മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. പരിക്കേറ്റവരെ തലശേരിയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

കണ്ണൂരിൽ സ്വകാര്യബസിനു മുകളിൽ മരം വീണു; നിരവധി പേർക്ക് പരിക്ക്

കണ്ണൂർ പേരാവൂരിൽ സ്വകാര്യബസിനു മുകളിലേക്ക് മരം കടപുഴകി വീണു നിരവധി പേർക്ക് പരിക്കേറ്റു. ബംഗളുരുവിൽ നിന്ന് പാനൂരിലേക്ക് വരികയായിരുന്ന 'കംഫർട്ട്' ബസിനു മുകളിലേക്കാണ് മരം വീണത്.

പുലർച്ചെ അഞ്ച് മണിയോടെ പെരുമ്പുന്ന വളവിലാണ് അപകടം നടന്നത്. ബസ് പെരുമ്പുന്ന വളവിലെത്തിയപ്പോൾ റോഡരികിലെ വലിയ മരം കടപുഴകി വീഴുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. ഡ്രൈവർ പെട്ടന്ന് ബസ് നിർത്തിയെങ്കിലും മരം ബസിനു മുകളിൽ പതിക്കുകയായിരുന്നു. പരിക്കേറ്റവരെ തലശേരിയിലെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

അവധിക്കാലം ആരംഭിച്ചതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബംഗളുരുവിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പ്രതിദിന സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽ പെട്ടത്.