ഇതിലുംഭേദം കട്ടപ്പാരയുമായി കക്കാന്‍ പോകുന്നതായിരുന്നു; എസ്ബിഐ സർവീസ് ചാർജ് വർധനവിനെതിരെ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം

കൊള്ളക്കാരുടെ നിലവാരത്തിലേക്ക് എസ്ബിഐ മാറിയെന്നും ബാങ്കിനെ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിനുപേരാണ് മിനുട്ടുകള്‍ക്കകം ഹാഷ്ടാഗ് ക്യാംപയിന്‍ ആരംഭിച്ചിരിക്കുന്നത്. മിക്കവരും ഇത്തരത്തില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് നടത്തിക്കഴിഞ്ഞു. സര്‍വീസ് ചാര്‍ജ് അടയ്ക്കാന്‍ പറ്റാത്തവര്‍ മറ്റു ബാങ്കുകളിലേക്കു പോകണമെന്നു നിര്‍ദേശിക്കുന്നവരും നിരവധി. ഇന്ത്യയിലെ പുതിയ കൊള്ളക്കാരന്‍, എസ്ബിഐ ബഹിഷ്‌കരിക്കുക, സഹകരണസംഘങ്ങളിലേക്ക് മാറുക തുടങ്ങിയ ക്യാംപയിനുകളും സജീവമാണ്.

ഇതിലുംഭേദം കട്ടപ്പാരയുമായി കക്കാന്‍ പോകുന്നതായിരുന്നു; എസ്ബിഐ സർവീസ് ചാർജ് വർധനവിനെതിരെ സോഷ്യൽ  മീഡിയയിൽ കനത്ത പ്രതിഷേധം

സര്‍വീസ് ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ച എസ്ബിഐ നിലപാടിനെതിരേ ഇടപാടുകാരുടെ ശക്തമായ പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ഭാഷയിലാണ് ജനങ്ങള്‍ എസ്ബിഐ നടപടിയെ വിമര്‍ശിക്കുന്നത്. ഇതിലുംഭേദം കട്ടപ്പാരയുമായി കക്കാന്‍ പോകുന്നതായിരുന്നു എന്നതാണ് പൊതുവില്‍ ഉയരുന്ന ആരോപണം.

കൊള്ളക്കാരുടെ നിലവാരത്തിലേക്ക് എസ്ബിഐ മാറിയെന്നും ബാങ്കിനെ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിനുപേരാണ് മിനുട്ടുകള്‍ക്കകം ഹാഷ്ടാഗ് ക്യാംപയിന്‍ ആരംഭിച്ചിരിക്കുന്നത്. മിക്കവരും ഇത്തരത്തില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് നടത്തിക്കഴിഞ്ഞു. സര്‍വീസ് ചാര്‍ജ് അടയ്ക്കാന്‍ പറ്റാത്തവര്‍ മറ്റു ബാങ്കുകളിലേക്കു പോകണമെന്നു നിര്‍ദേശിക്കുന്നവരും നിരവധി.

ഇന്ത്യയിലെ പുതിയ കൊള്ളക്കാരന്‍, എസ്ബിഐ ബഹിഷ്‌കരിക്കുക, സഹകരണസംഘങ്ങളിലേക്ക് മാറുക തുടങ്ങിയ ക്യാംപയിനുകളും സജീവമാണ്.


അതേസമയം എസ്ബിഐയെയും കേന്ദ്രസര്‍ക്കാരുകളെയും ട്രോളി നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്. എസ്ബിഐ സര്‍വീസ് ചാര്‍ജ് വഴി സമാഹരിക്കുന്ന തുക ഒരു ലക്ഷ്യം കോടി കവിയുമെന്നും അത് രാജ്യവികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും ട്രോളുന്നവരുണ്ട്. ദേശസ്‌നേഹികളായ നാം എസ്ബിഐയോടും കേന്ദ്രസര്‍ക്കാരിനോടും അനുഭാവം പുലര്‍ത്തണമെന്നും ട്രോളന്മാര്‍ പരിഹസിക്കുന്നു.

എന്തായാലും എസ്ബിടി-എസ്ബിഐ ലയനത്തിനു ശേഷം ബാങ്കിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നയമാണ് ഇതെന്നതില്‍ തര്‍ക്കമില്ലെന്ന് ഇടപാടുകാരും പൊതുജനങ്ങളും സോഷ്യല്‍മീഡിയയിലൂടെ ഒരുപോലെ പറഞ്ഞുവയ്ക്കുന്നു. ക്യാംപയിനുകള്‍ നടപ്പായാല്‍ എസ്ബിഐക്ക് വലിയൊരുവിഭാഗം സാധാരണക്കാരായ ഇടപാടുകാരെ നഷ്ടമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.