അറുത്തുമാറ്റിയ നിലയിൽ യുവതിയുടെ ഉടൽ; ജസ്നയുടേതോ എന്ന സംശയത്തിൽ പൊലീസ്

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്നയുടെ തിരോധാനവും ഈ സംഭവവും തമ്മില്‍ ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

അറുത്തുമാറ്റിയ നിലയിൽ യുവതിയുടെ ഉടൽ; ജസ്നയുടേതോ എന്ന സംശയത്തിൽ പൊലീസ്

കുഞ്ചിത്തണ്ണി എല്ലക്കല്‍ പാലത്തിന് സമീപത്ത് വെച്ച് മുതിരപ്പുഴയാറില്‍ നിന്ന് സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗം കണ്ടെത്തി. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ രാജക്കാട് എല്ലക്കല്‍ റോഡിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി ഇവിടെയെത്തിയ ഓട്ടോ ഡ്രൈവര്‍മാരാണ് ശരീരത്തിന്‍റെ ഭാഗം കണ്ടെത്തിയത്. മനുഷ്യ ശരീരമാണെന്ന കണ്ടതോടെ ഒഴുകി പോകാതെ തോട്ടിയും കയറും ഉപയോഗിച്ച് ഇവര്‍ കരയ്ക്ക് കയറ്റുകയായിരുന്നു.

ഇതോടെ കഴിഞ്ഞ മാസം കുഞ്ചിത്തണ്ണിയില്‍ നിന്നും ലഭിച്ച ശരീരവാശിഷ്ടങ്ങളും മുതിരപ്പുഴയില്‍ നിന്ന് ലഭിച്ച ശരീരഭാഗങ്ങളും ഒരാളുടേതാണോയെന്ന സംശയമാണ് ഉയരുന്നത്. പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്നയുടെ തിരോധാനവും ഈ സംഭവവും തമ്മില്‍ ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

അഴുകി ജീര്‍ണിച്ച നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്. കൈപ്പത്തികള്‍ രണ്ടും അരയ്ക്ക് താഴേക്ക് കാലുകള്‍ ഉള്‍പ്പെടെയുളള ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലായിരുന്നു ശരീരം. ഉടന്‍ തന്നെ ഓട്ടോ ഡ്രൈവർമാർ രാജാക്കാട് പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എസ്ഐ പിഡി അനൂപിന്‍റെ നേതൃത്വത്തിലുള്ളപൊലീസ് സംഘമെത്തി ശരീരഭാഗങ്ങള്‍ പരിശോധിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Read More >>