മാധ്യമങ്ങള്‍ സ്ഥലം വിടണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ ഡിവൈഎഫ്‌ഐയുടെ ബോര്‍ഡുകള്‍

'മൂന്നാര്‍ ടൂറിസത്തെ തകര്‍ക്കാനുള്ള മാധ്യമ ഗൂഢാലോചന അവസാനിപ്പിക്കുക. ചാനലുകള്‍ മൂന്നാര്‍ വിടുക' എന്നാണ് ബോര്‍ഡിലെ വരികള്‍. പ്രമുഖ ചാനലുകളുടെ എംബ്ലം സഹിതമാണ് ബോര്‍ഡ്.

മാധ്യമങ്ങള്‍ സ്ഥലം വിടണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ ഡിവൈഎഫ്‌ഐയുടെ ബോര്‍ഡുകള്‍

മാധ്യമങ്ങള്‍ മൂന്നാര്‍ വിട്ടുപോകണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ നഗരത്തില്‍ ഡിവൈഎഫ്‌ഐയുടെ ബോര്‍ഡുകള്‍. 'മൂന്നാര്‍ ടൂറിസത്തെ തകര്‍ക്കാനുള്ള മാധ്യമ ഗൂഢാലോചന അവസാനിപ്പിക്കുക. ചാനലുകള്‍ മൂന്നാര്‍ വിടുക' എന്നാണ് ബോര്‍ഡിലെ വരികള്‍. പ്രമുഖ ചാനലുകളുടെ എംബ്ലം സഹിതമാണ് ബോര്‍ഡ്.


'മൂന്നാറിലെ റിസോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ കുടിച്ച് കൂത്താടുന്ന ദൃശ്യങ്ങള്‍ പുറത്ത്' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയിൽ വന്ന വാര്‍ത്തയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ മൂന്നാര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡ്.

പൊമ്പിളൈ ഒരുമ അടക്കമുള്ള വിഷയങ്ങള്‍ വഷളാക്കിയത് മാധ്യമങ്ങളാണെന്നു നേരത്തെ തന്നെ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ വിമര്‍ശിച്ചിരുന്നു.

Read More >>