കൊച്ചി കപ്പൽ ശാലയിൽ പൊട്ടിത്തെറി; അഞ്ചു പേർ മരിച്ചു, സ്ഥിതി നിയന്ത്രണ വിധേയം

പരിക്കേറ്റവരെയടക്കം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കപ്പലിനുള്ളൽ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

കൊച്ചി കപ്പൽ ശാലയിൽ പൊട്ടിത്തെറി; അഞ്ചു പേർ മരിച്ചു, സ്ഥിതി നിയന്ത്രണ വിധേയം

കൊച്ചി കപ്പല്‍ ശാലയില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടു വന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ നാല് തൊഴിലാളികള്‍ മരിച്ചു. നാലു തൊഴിലാളികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുംബെെയിൽ നിന്നും എത്തിച്ച ഒഎന്‍ജിസിയുടെ സാ​ഗർ ഭൂഷൺ എന്ന കപ്പലിലെ വാട്ടര്‍ ടാങ്കറാണ് പൊട്ടിത്തെറിച്ചത്. കപ്പൽ ശാലയിലെ സൂപ്പർ വെെസറായ കൊച്ചി വെെപ്പിൻ സ്വദേശി റംഷാദ്, ഫയർമാൻമാരായ ഏലൂർ സ്വദേശി ഉണ്ണി, തുറവൂർ സ്വദേശി ജയൻ കെ വി, കരാർ ജീവനക്കാരനായ കോട്ടയം സ്വദേശി ​ഗവിൻ, കണ്ണൻ എന്നിവരാണ് മരിച്ചത്. ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തിൽ 45 ശതമാനത്തോളം പൊള്ളലേറ്റ ശ്രീരൂപ് എന്ന തൊഴിലാളിയുടെ നില ​ഗുരുതരമാണ്. അഭിലാഷ്, സച്ചു, ജയ്സൺ എന്നിവരാണ് പരിക്കേറ്റ മറ്റ് തൊഴിലാളികൾ. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇവരെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കപ്പലിലെ തീയണച്ചതായി കൊച്ചി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കപ്പലിനുള്ളില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധനയില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് കണ്ടെത്തി. പൊട്ടത്തെറിയെ തുടര്‍ന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നും കമ്മീഷണര്‍ അറിയിച്ചു.

വെല്‍ഡിംഗിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രഥമിക വിവരം. കപ്പലിനുള്ളൽ അറ്റകുറ്റപ്പണിയിൽ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ കുറിച്ച് കപ്പല്‍ശാല അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Story by
Read More >>