പാവങ്ങള്‍ക്കുള്ള പുതപ്പ് വിതരണം; ഫോട്ടോയില്‍ വരാനായി ബിജെപി എംപിയുടേയും എംഎല്‍എയുടേയും കയ്യാങ്കളി

ശൈത്യത്തെത്തുടര്‍ന്ന് നിരവധിപ്പേര്‍ മരിച്ചതിനെത്തുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് പുതപ്പ് വിതരണം ചെയ്യുന്ന പരിപാടിയിലാണ് എംപിയും എംഎല്‍എയും അതിക്രമം കാണിച്ചത്.

പാവങ്ങള്‍ക്കുള്ള പുതപ്പ് വിതരണം; ഫോട്ടോയില്‍ വരാനായി ബിജെപി എംപിയുടേയും എംഎല്‍എയുടേയും കയ്യാങ്കളി

പാവങ്ങള്‍ക്ക് പുതപ്പ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ ഫോട്ടോയില്‍ വരാനുള്ള ബിജെപി എംപിയുടേയും എംഎഎല്‍എയുടേയും ശ്രമം കയ്യാങ്കളിയിലെത്തി. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഫോട്ടോയില്‍ ഉള്‍പ്പെടാനുള്ള ശ്രമത്തിനിടെ എംപി രേഖ വെര്‍മ പൊലീസുകാരന്റെ കവിളത്തടിച്ചപ്പോള്‍ വനിതാ എംഎല്‍എ തൊട്ടടുത്ത് നിന്ന സ്ത്രീയെ അടിക്കാനായി ചെരുപ്പൂരി കൈയില്‍ പിടിക്കുകയും ചെയ്തു.

മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്. മഹോലി എംഎല്‍എ ശാഷ്‌നിക് ത്രിവേദിയോട് അടുപ്പമുള്ള ഒരാളുമായുള്ള വാക്കു തര്‍ക്കത്തിനൊടുവിലാണ് രേഖ വെര്‍മ പൊലീസുകാരന്റെ കവിളത്തടിച്ചത്. ശൈത്യത്തെത്തുടര്‍ന്ന് നിരവധിപ്പേര്‍ മരിച്ചതിനെത്തുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് പുതപ്പ് വിതരണം ചെയ്യുന്ന പരിപാടിയിലാണ് എംപിയും എംഎല്‍എയും അതിക്രമം കാണിച്ചത്. സീതാപ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് സംഭവസ്ഥലത്തെത്തി വവിവരങ്ങള്‍ ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Read More >>