ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനാണോയെന്ന ചോദ്യവുമായി വീണ്ടും ശോഭാ സുരേന്ദ്രന്‍; ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവര്‍ണര്‍ നിറവേറ്റുന്നില്ല

തന്റെ വിമര്‍ശനത്തില്‍ തെറ്റില്ല. ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവര്‍ണര്‍ നിറവേറ്റുന്നില്ല. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ ഗവര്‍ണര്‍ കാണാതെ പോകരുതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു...

ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനാണോയെന്ന ചോദ്യവുമായി വീണ്ടും ശോഭാ സുരേന്ദ്രന്‍; ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവര്‍ണര്‍ നിറവേറ്റുന്നില്ല

ഗവര്‍ണര്‍ക്കെതിരെ വീണ്ടും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനാണോയെന്ന് ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.

തന്റെ വിമര്‍ശനത്തില്‍ തെറ്റില്ല. ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവര്‍ണര്‍ നിറവേറ്റുന്നില്ല. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ ഗവര്‍ണര്‍ കാണാതെ പോകരുതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ ഒ രാജഗോപാല്‍ തന്നെ തള്ളിപ്പറഞ്ഞുവെന്ന വാര്‍ത്തകള്‍ ശോഭ തള്ളിക്കളഞ്ഞു. രാജഗോപാല്‍ തനിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

പദവിയോട് അല്‍പമെങ്കിലും നീതിപുലര്‍ത്താന്‍ ആഗ്രഹവും തൻ്റേടവുമുണ്ടെങ്കില്‍ ഗവര്‍ണര്‍ ഉത്തരവാദിത്വം നിറവേറ്റണമെന്നും അല്ലാത്തപക്ഷം കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നുമായിരുന്നു ശോഭയുടെ വിമര്‍ശനം. ഇതിനെതിരേ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തുവന്നിരുന്നു.

Read More >>