കാസർഗോഡ് ബിജെപി ഹർത്താൽ ഭാഗികം; സന്ദീപിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകളൊന്നും തന്നെ ഇന്ന് സർവീസ് നടത്തുന്നില്ല. എന്നാൽ ടാക്സി വാഹങ്ങളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി.ബിജെപിയുടെ ശക്തികേന്ദ്രമായ മധൂരിൽ ഒഴികെ മറ്റു പ്രദേശങ്ങളിൽ സാധാരണപോലെ കടകളും മറ്റു സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. അക്രമസംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പരാതികളുയർന്ന സാഹചര്യത്തിൽ വിദഗ്ധപോസ്റ്മോർട്ടം നടത്തുന്നതിനായി മരണപ്പെട്ട സന്ദീപിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കാസർഗോഡ് ബിജെപി ഹർത്താൽ ഭാഗികം; സന്ദീപിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

പൊലീസ് കസ്റ്റഡിയിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കാസർഗോഡ് മണ്ഡലത്തിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകളൊന്നും തന്നെ ഇന്ന് സർവീസ് നടത്തുന്നില്ല. എന്നാൽ ടാക്സി വാഹങ്ങളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. പരാതികളുയർന്ന സാഹചര്യത്തിൽ വിദഗ്ധപോസ്റ്മോർട്ടം നടത്തുന്നതിനായി മരണപ്പെട്ട സന്ദീപിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബിജെപിയുടെ ശക്തികേന്ദ്രമായ മധൂരിൽ ഒഴികെ മറ്റു പ്രദേശങ്ങളിൽ സാധാരണപോലെ കടകളും മറ്റു സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. അക്രമസംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

പരസ്യമദ്യപാനം നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സന്ദീപ് മരിച്ചത് മർദ്ദനത്തെത്തുടർന്നാണെന്നു ആരോപിച്ച് ബിജെപി പ്രവർത്തകർ കാസർഗോഡ് പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും പൊലീസ് വാഹനം തകർക്കുകയും ചെയ്തിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

കൃഷിവകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ബീരന്ത് വയലിലെ കൃഷിയിടത്തിൽ ചിലർ പരസ്യമദ്യപാനം നടത്തുന്നുവെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നുവെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് കാസർഗോഡ് ടൌൺ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം സന്ദീപടക്കം നാലുപേരെ പിടികൂടുകയായിരുന്നു. പൊലീസ് സംഘത്തെക്കണ്ട മദ്യപസംഘം ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണ സന്ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മർദനം നടന്നിട്ടില്ല എന്ന നിലപാടിലാണ് പൊലീസ്. പരസ്യമദ്യപാനത്തെക്കുറിച്ച് പരാതി തന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് ജീപ്പിലേക്ക് കയറ്റിയ ഉടൻ സന്ദീപ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. ഉടൻ സന്ദീപിനെ ആശുപത്രിയിലേക്കും കസ്റ്റഡിയിൽ എടുത്ത മൂന്നുപേരെ പൊലീസ് സ്റേഷനിലേക്കും മാറ്റിയെന്നും പൊലീസ് പറയുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക റിപ്പോർട്ടുകൾ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ ഉണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.