കോട്ടയത്ത് ബി ജെ പി ഹർത്താൽ തുടങ്ങി; അഞ്ചു മാസത്തിനുള്ളിൽ ബിജെപി സംസ്ഥാനത്തു നടത്തുന്ന പതിനഞ്ചാം ഹർത്താൽ

കുമരകംപഞ്ചായത്ത് അംഗമായ പി കെ സേതുവിന്‌ നേരെയാണ് അക്രമം നടന്നത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അഞ്ചംഗസംഘമാണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ വച്ച് സേതുവിനെ ആക്രമിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ സേതു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

കോട്ടയത്ത് ബി ജെ പി ഹർത്താൽ തുടങ്ങി; അഞ്ചു മാസത്തിനുള്ളിൽ ബിജെപി സംസ്ഥാനത്തു നടത്തുന്ന പതിനഞ്ചാം ഹർത്താൽ

കോ​​ട്ട​​യം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെയാണ് ഹ​​ർ​​ത്താൽ നടത്തുന്നത്. കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​ത്തെ മു​​ഖം​​മൂ​​ടി ധ​​രി​​ച്ചെ​​ത്തി​​യ സം​​ഘം ആ​​ക്ര​​മി​​ച്ചു പ​​രി​​ക്കേ​​ൽ​​പി​​ച്ച​തി​ൽ പ്ര​​തി​​ഷേ​​ധിച്ചാണ് ഹർത്താൽ.

കുമരകംപഞ്ചായത്ത് അംഗമായ പി കെ സേതുവിന്‌ നേരെയാണ് അക്രമം നടന്നത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അഞ്ചംഗസംഘമാണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ വച്ച് സേതുവിനെ ആക്രമിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ സേതു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രാവിലെ ആറുമണിമുതൽ വൈകീട്ട് ആറുമണിവരെയാണ് ഹർത്താൽ.

ഇതോടെ2017 പിറന്ന ശേഷം ബി ജെ പി സംസ്ഥാനത്തു നടത്തിയ ഹർത്താലുകളുടെ എണ്ണം 15 എണ്ണമായി. പ്രാദേശികമായ ഹർത്താലുകൾ ഉൾപ്പടെയാണ് അഞ്ചു മാസത്തിനുള്ളിൽ ഇത്രയും ഹർത്താലുകൾ ബി ജെ പി നടത്തിയത്. സംസ്ഥാനത്തു നടന്ന ഹർത്താലുകളുടെ എണ്ണം സംബന്ധിച്ചു ഹർത്താൽ വിരുദ്ധമുന്നണി റിപ്പോർട്ടു പുറത്തു വിട്ടിരുന്നു.

ഹ​​ർ​​ത്താ​​ലി​​ൽ​​നി​​ന്ന് ആ​​വ​​ശ്യ സ​​ർ​​വീ​​സു​​ക​​ളെ​​യും കേ​​ര​​ള ക്ഷേ​​ത്ര​​സം​​ര​​ക്ഷ​​ണ​​സ​​മി​​തി സം​​സ്ഥാ​​ന ​സ​​മ്മേ​​ള​​നം, കേ​​ര​​ള ഗ​​ണ​​ക മ​​ഹാ​​സ​​ഭ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത റൂ​​ബി ജൂ​​ബി​​ലി സ​​മ്മേ​​ള​​നം എ​​ന്നി​​വ​​യെ​​യും ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്നും ബി​​ജെപി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. ഹ​​രി അ​​റി​​യി​​ച്ചിരുന്നു.