തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു; അഞ്ചുമാസത്തിനുള്ളില്‍ ബിജെപിയുടേതായി നടന്നത് ഇരുപതോളം ഹര്‍ത്താലുകള്‍

തലസ്ഥാനത്ത് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍ എന്ന് ബിജെപി ജില്ലാ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു; അഞ്ചുമാസത്തിനുള്ളില്‍ ബിജെപിയുടേതായി നടന്നത് ഇരുപതോളം ഹര്‍ത്താലുകള്‍

ബിജെപി ജില്ലാ കമ്മറ്റി ഓഫീസിനു നേരെ ബോംബേറുണ്ടായതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താല്‍ ഭാഗകമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നത്തെ ഹര്‍ത്താലോടെ സംസ്ഥാനത്ത് 2017ല്‍ ബിജെപി നടത്തിയ ഹര്‍ത്താലുകളുടെ എണ്ണം ഇരുപതിനോടടുക്കുകയാണ്.

ഡല്‍ഹി എകെജി ഭവനില്‍ കയറി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ കയ്യേറ്റം നടത്തിയതിന് പിന്നാലെയാണ് ബോംബേറുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ജില്ലാ കമ്മറ്റി ഓഫീസിനു നേരെ ബോംബെറിഞ്ഞത്. ഈ നേരത്ത് ഓഫീസില്‍ ആളുകളുണ്ടായിരുന്നില്ല. ഹെല്‍മറ്റ് ധരിച്ചാണ് ബോംബെറിഞ്ഞവര്‍ എത്തിയതെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തലസ്ഥാനത്ത് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍ എന്ന് ബിജെപി ജില്ലാ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.