കൊല്ലത്ത് നല്ലിലയില്‍ ബീഫ് വില്‍പ്പനയ്‌ക്കെതിരെ ബിജെപി ഹര്‍ത്താല്‍; മറുപടിയായി ബീഫ് ഫെസ്റ്റ് നടത്തി സിപിഐഎം

നല്ലില പഞ്ചായത്ത് മാര്‍ക്കറ്റിലെബീഫ് വില്‍പ്പനയ്‌ക്കെതിരെ രണ്ടുനാള്‍ മുമ്പ് ബിജെപിയുടെ വക പ്രതിഷേധ പ്രകടനം നടന്നിരുന്നു. മാര്‍ക്കറ്റില്‍ ഇനിമുതല്‍ ബീഫ് വില്‍ക്കുവാന്‍ പടില്ലെന്നു പറഞ്ഞാണ് ബിജെപി പ്രകടനം നടത്തിയത്. മാര്‍ക്കറ്റില്‍ ബിജെപിയുടെ കൊടി നാട്ടുകയും തുടര്‍ന്നു നാളെ മുതല്‍ ബീഫ് വില്‍പ്പന നടത്താന്‍ പാടില്ലെന്നു പ്രകടനത്തെ തുടര്‍ന്നു ബിജെപി മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

കൊല്ലത്ത് നല്ലിലയില്‍ ബീഫ് വില്‍പ്പനയ്‌ക്കെതിരെ ബിജെപി ഹര്‍ത്താല്‍; മറുപടിയായി ബീഫ് ഫെസ്റ്റ് നടത്തി സിപിഐഎം

കൊല്ലം ജില്ലയിലെ നല്ലിലയില്‍ ബീഫ് വില്‍പ്പന നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ഹര്‍ത്താല്‍. ബിജെപി നടപടിക്കെതിരെ പ്രതിഷേധവുമായി നല്ലില ടൗണില്‍ സിപിഐഎമ്മിന്റെ വക ബീഫ് ഫെസ്റ്റ് നടക്കുകയാണ്.

നല്ലില പഞ്ചായത്ത് മാര്‍ക്കറ്റിലെബീഫ് വില്‍പ്പനയ്‌ക്കെതിരെ രണ്ടുനാള്‍ മുമ്പ് ബിജെപിയുടെ വക പ്രതിഷേധ പ്രകടനം നടന്നിരുന്നു. മാര്‍ക്കറ്റില്‍ ഇനിമുതല്‍ ബീഫ് വില്‍ക്കുവാന്‍ പടില്ലെന്നു പറഞ്ഞാണ് ബിജെപി പ്രകടനം നടത്തിയത്. മാര്‍ക്കറ്റില്‍ ബിജെപിയുടെ കൊടി നാട്ടുകയും തുടര്‍ന്നു നാളെ മുതല്‍ ബീഫ് വില്‍പ്പന നടത്താന്‍ പാടില്ലെന്നു പ്രകടനത്തെ തുടര്‍ന്നു ബിജെപി മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

ഇതിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തില്‍കൈകടത്തുന്ന ബിജെപി നിലപാട് അംഗീകരിക്കില്ലെന്നു കാട്ടി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ ബീഫ് വില്‍പ്പന നടത്തി. തുടര്‍ന്നു ഹര്‍ത്താലുകമായി ബിജെപി രംഗത്തെത്തുകയായിരുന്നു.

ഹര്‍ത്താലിനെതിരെ ബീഫ്‌ഫെസ്റ്റ് നടത്തിയാണ് സിപിഐഎം പ്രതിഷേധിക്കുന്നത്. പ്രവര്‍ത്തകര്‍ ടൗണില്‍ ഒത്തുകൂടി ബീഫും കപ്പയും പാകം ചെയ്തു ജനങ്ങള്‍ക്കു വിതരണം ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വന്‍ പൊലീസ് സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

വടക്കേ ഇന്ത്യയില്‍ ജനങ്ങളെ ആഹാരത്തിന്റെ പേരുപറഞ്ഞുമര്‍ദ്ദിച്ചു കൊല്ലുന്ന സംഭവങ്ങള്‍ നമ്മള്‍ വാര്‍ത്തയിലൂടെ മാത്രമേ വായിച്ചറിഞ്ഞിട്ടുള്ളു. എന്നാല്‍ യാഥാര്‍ത്ഥ്യം നല്ലില സംഭവത്തിലൂടെ നമ്മുടെ നാട്ടിലും എത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായി ബീഫ് വില്‍പ്പന നടക്കുന്ന മാര്‍ക്കറ്റാണ് നല്ലിലയിലേത്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ പാര്‍ക്കുന്ന ഒരിടം കൂടിയാണ് ഈ പ്രദേശം. അവരുടെ ആഹാരത്തിലെ ഒരുപ്രധാന വിഭവമാണ് ബീഫ്. ബിജെപിയുടെ ഇപ്പോഴത്തെ നിലപാട് അതു കണ്ടറിഞ്ഞുള്ളതെന്നാണ് കരുതുന്നത്. ആഹാര സ്വാതന്ത്ര്യത്തില്‍ കൈകടത്തുവാനുള്ള ബിജെപിയുടെ നീക്കം അംഗീകരിക്കില്ല. ഇതിനെതിരെ സിപിഐഎം ശക്തമായ നിലപാടുമായി മുന്നോട്ടു പോകും- സിപിഐഎം കൊട്ടിയം ഏര്യാ സെക്രട്ടറി സന്തോഷ് നാരദാ ന്യൂസിനോടുപറഞ്ഞു.

വര്‍ഷങ്ങളായി ഈ മാര്‍ക്കറ്റില്‍ ബീഫ് വില്‍പ്പന നടക്കുന്നുണ്ട്. പെട്ടെന്നൊരു ദിവസം ഒരു സംഘം ആള്‍ക്കാര്‍ വന്നു അതു കച്ചവടം ചെയ്യാന്‍ പാടില്ല എന്നു പറയുകയായിരുന്നു. ബീഫ്‌വില്‍പ്പനയ്‌ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിരിക്കുന്നു- നല്ലില വാര്‍ഡ് മെമ്പര്‍ തോമസ് കോശി നാരദാ ന്യുസിനോടു പറഞ്ഞു.

Read More >>