ജി രാമൻ നായർക്ക് സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം നൽകി ബിജെപി; കൂടുതൽ നേതാക്കളെത്തുമെന്നും മുൻ കോൺഗ്രസ് നേതാവ്

ബിജെപിയിലേക്ക് വരാൻ കെപിസിസി ഭാരവാഹികൾ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരൻ പിള്ള പറഞ്ഞു.

ജി രാമൻ നായർക്ക് സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം നൽകി ബിജെപി; കൂടുതൽ നേതാക്കളെത്തുമെന്നും മുൻ കോൺഗ്രസ് നേതാവ്

കോൺഗ്രസ് വിട്ടെത്തിയ ജി രാമൻ നായർക്ക് സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം നൽകി ബിജെപി. ശബരിമല വിഷയത്തിൽ പ്രതിഷേധ സമരങ്ങൾക്ക് ആദ്യം മുതലേ ഉത്സാഹത്തോടെ മുന്നിൽ നിന്നിരുന്ന രാമൻ നായർ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. സംഭവത്തെ തുടർന്ന് കെപിസിസി സസ്പെൻഡ് ചെയ്തതിനു പിന്നാലെ രാമൻ നായർ ബിജെപിയിൽ ചേരുകയായിരുന്നു.

കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വരുമെന്നും രാമന്‍ നായര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വാഴപ്പിണ്ടി നട്ടെല്ലായി വച്ചയാളാണെന്നും രാമന്‍ നായര്‍ പരിഹസിച്ചു. കെപിസിസ് നിർവാഹകസമിതി അംഗവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാണ് ജി രാമൻ നായർ.

ബിജെപിയിലേക്ക് വരാൻ കെപിസിസി ഭാരവാഹികൾ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരൻ പിള്ള പറഞ്ഞു. കോൺഗ്രസ് വിട്ടെത്തിയ വനിത കമ്മീഷൻ മുൻ അംഗം അഡ്വക്കേറ്റ് ജി. പ്രമീളാ ദേവിക്ക് സംസ്ഥാന സമിതി അംഗത്വവും ബിജെപി നല്‍കിയിട്ടുണ്ട്.

Read More >>