പഞ്ചായത്തംഗത്തിനു നേരെ ഗുണ്ടാ ആക്രമണം; കോട്ടയത്ത് നാളെ ബിജെപി ഹർത്താൽ

പഞ്ചായത്തംഗത്തിനു നേരെയുണ്ടായ ഗുണ്ടാ അക്രമത്തിൽ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അഞ്ചംഗസംഘമാണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ വച്ച് സേതുവിനെ ആക്രമിച്ചത്.

പഞ്ചായത്തംഗത്തിനു നേരെ ഗുണ്ടാ ആക്രമണം; കോട്ടയത്ത് നാളെ ബിജെപി ഹർത്താൽ

കുമരകത്ത് ബിജെപി പ്രവർത്തകനായ പഞ്ചായത്തംഗത്തിനു നേരെയുണ്ടായ ഗുണ്ടാ അക്രമത്തിൽ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.

കുമരകം പഞ്ചായത്ത് അംഗമായ പി കെ സേതുവിന്‌ നേരെയാണ് അക്രമം നടന്നത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അഞ്ചംഗസംഘമാണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ വച്ച് സേതുവിനെ ആക്രമിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ സേതു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രാവിലെ ആറുമണിമുതൽ വൈകീട്ട് ആറുമണിവരെയാണ് ഹർത്താൽ.

Story by