ലിഗം പോയത് സ്വാമിക്കാണെങ്കിലും മുറിവേറ്റത് ബിജെപിക്ക്; കുമ്മനം മറുപടി പറയേണ്ടി വരും

ബിജെപി വേദികളില്‍ സ്വാമിമാരെന്ന പേരില്‍ കാഷായധാരികളുടെ എണ്ണം കൂടിവരുന്നതിനിടയിലാണ് ബലാത്സംഗത്തിനിടയില്‍ സ്വാമിയുടെ ലിംഗം യുവതി മുറിച്ചു കളഞ്ഞത്. കുമ്മനത്തിന് തള്ളിപ്പറയാനാവാത്ത വിധമാണ് സ്വാമിയുമായുള്ള ബന്ധമെന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞു

ലിഗം പോയത് സ്വാമിക്കാണെങ്കിലും മുറിവേറ്റത് ബിജെപിക്ക്; കുമ്മനം മറുപടി പറയേണ്ടി വരും

ലിഗം പോയത് സ്വാമിക്കാണെങ്കിലും പരുക്കേറ്റത് ബിജെപിക്ക്. ബിജെപിക്കും അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ബിജെപിയുമായി ബലാത്സംഗത്തിനിടയില്‍ യുവതി ലിംഗം മുറിച്ച സ്വാമി ഗംഗേശ്വാനന്ദ തീര്‍ത്ഥ പാദര്‍ക്കുള്ളത് അഗാതബന്ധമെന്ന് വ്യക്തം. തള്ളിപ്പറഞ്ഞ് കൈകഴുകിയാലും സ്വാമിയുമായുള്ള ബന്ധം ബിജെപിക്ക് ഇനി വരുംനാളുകളില്‍ നേരിടേണ്ടി വരുന്ന വലിയ വൈതരണിയാകും.

കാവിയുടുത്തവരുടെ എണ്ണം ബിജെപി വേദികളില്‍ കൂടുന്നതിനിടയിലാണ് കൂട്ടത്തിലെ പ്രധാന സ്വാമിയായി എഴുന്നള്ളക്കുന്നയാള്‍ തന്നെ ലൈംഗിക ബലാത്സംഗത്തിന് പിടിയിലാകുന്നത്. 15 വയസുമുതല്‍ തുടരുന്ന നിരന്തര പീഡനമാണ് ലിംഗഛേദത്തിലൂടെ പുറത്തു വന്നത്. പത്മന ആശ്രമമാണ് സ്വാമിയുടെ വിലാസം. ആശ്രമം സ്വാമിയെ തള്ളിപ്പറയുകയാണ്. വിലാസമുള്ള ആശ്രമം കുറ്റകൃത്യത്തിനു ശേഷമാണ് സ്വാമിയെ തള്ളിപ്പറയുന്നത്. ഇത്തരത്തില്‍ പല ആശ്രമങ്ങളുടേയും വിലാസത്തില്‍ വിലസുന്ന സ്വാമിമാര്‍ ഏറെയാണ്. കുറ്റകൃത്യത്തിന് ഈ വിലാസം ഉപയോഗിക്കുന്നു എന്നതാണ് വസ്തുത.

ആശ്രമങ്ങളുടെ വിലാസത്തില്‍ തിരിച്ചറിയല്‍ രേഖയും പാസ്‌പോര്‍ട്ടും ഉള്ളവരെ കുറ്റകൃത്യത്തിനു ശേഷം തള്ളിപ്പറഞ്ഞു കൈകഴുകുകയാണ്. ബലാത്സംഗ കേസില്‍ സന്യാസിമാര്‍ പിടിയിലാകുമ്പോള്‍ ഇതേ നിലയ്ക്ക് സഭകളും തള്ളിപ്പറയാറുണ്ട്. ആത്മീയ പരിവേഷത്തിന്റെ മറ ലൈംഗിക പീഡനത്തിന് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് അടുത്തിടെ പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആത്മീയ കേന്ദ്രങ്ങളും മനുഷ്യദൈവങ്ങളും കേരളത്തില്‍ എല്ലാ മതങ്ങളുടേതുമായി ശക്തമാണ്. ഇവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. മതപ്രീണനത്തിന്റെ ഫലമാണ് ബലാത്സംഗ സ്വാമിമാരേയും സൃഷ്ടിക്കുന്നത്.പ്രബലമായ ആശ്രമങ്ങള്‍ക്കെതിരെ മതഭേദമില്ലാതെ ലൈംഗിക അതിക്രമണ പരാതികള്‍ ഉയര്‍ന്നിരുന്നു. മറ്റു മതങ്ങളിലെ സന്യാസിമാര്‍ പീഡനകേസുകളില്‍ പിടിയിലായ സമയങ്ങളില്‍ വര്‍ഗ്ഗീയ സ്വഭാവമുള്ള പ്രസ്താവനകള്‍ നടത്തിയിരുന്നവരാണ് ബിജെപി നേതാക്കള്‍. ബാലപീഡനം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ നടത്തിയ സ്വാമിക്കെതിരെ ബിജെപി നിലിവല്‍ ഒന്നും പറഞ്ഞിട്ടില്ല. അതേ സമയം മുഖ്യമന്ത്രി തന്നെ ജീവന്‍ രക്ഷിക്കാന്‍ സ്വയം പ്രതിരോധം തീര്‍ത്ത പെണ്‍കുട്ടിയെ അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയ സ്വാമിയും ബിജെപി അധ്യക്ഷന്‍ കുമ്മനവും തമ്മിലുള്ള ബന്ധം എടുത്തുപയോഗിച്ചാണ് പ്രതിഷേധിക്കുന്നത്. ബിജെപി ക്യാംപിന്റെ മൗനം പ്രതിഷേധം കൂടുതല്‍ ശക്തമാക്കുകയാണ്. പ്രധാനമന്ത്രിയെ ക്ഷണിക്കാതെ മെട്രോയുടെ ഉദ്ഘാടനം നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു എന്നതിനെ രാഷ്ട്രീയ ആയുധമാക്കി പ്രചാരണം ശക്തമാക്കാനിരിക്കെയാണ് സ്വാമിയുടെ ബലാത്സംഗത്തിന് ബിജെപി ഉത്തരം പറയേണ്ട അവസ്ഥയുണ്ടായത്. സ്വാമിയെ തള്ളിപ്പറഞ്ഞാലും ഇതുവരെ പുലര്‍ത്തി വന്ന ബന്ധം കൂടുതല്‍ വിചാരണകള്‍ക്ക് ഇടമൊരുക്കും.

Read More >>