മരത്തൈയെ 'ശവക്കുഴിയില്‍' വെച്ച് ബിന്ദു കൃഷ്ണ മണ്ണിട്ടു; പരിസ്ഥിതിദിന കോമഡി കാണാം

കാല്ലം ഡിസിസി അദ്ധ്യക്ഷ ബിന്ദുകൃഷ്ണയ്ക്കാണ്. ഡി സി സി ഓഫീസ് പരിസരത്ത് 'മരം ഒരു കുടുംബാംഗം' എന്ന പേരിലാണ് തെങ്ങിന്‍ തടമുണ്ടാക്കിയത്. കുഴിയില്‍ തൈ വച്ചപ്പോള്‍ ഇലപോലും മൂടിപോകുന്ന അവസ്ഥ. ബിന്ദുകൃഷ്ണ വച്ച തൈ മൂടാതെ കുഴിയില്‍ പകുതി മണ്ണിടുകയും ചെയ്തു. മഴപെയ്താല്‍ വെള്ളം നിന്ന് തൈ ചീഞ്ഞുപോകുകയാവും ഫലം. ബിന്ദുകൃഷ്ണയുടെ മാത്രമല്ല. വഴിപാടുപോലെയാണ് പലയിടങ്ങളിലും തൈവെപ്പ് കര്‍മ്മം പൊടിപൊടിച്ചത

മരത്തൈയെ ശവക്കുഴിയില്‍ വെച്ച് ബിന്ദു കൃഷ്ണ മണ്ണിട്ടു; പരിസ്ഥിതിദിന കോമഡി കാണാം

എല്ലാവരും മരം നട്ടു. ബിന്ദുകൃഷ്ണയും വച്ചു ഒരു തൈ. പക്ഷേ അത് നട്ട മരത്തൈയുടെ ശവക്കുഴിയായെന്നു മാത്രം- വീഡിയോ കാണൂ, പരിസ്ഥിതി ദിന ചിരിയില്‍ പങ്കാളിയാകൂ. പരിസ്ഥിതി ദിനമെന്നാല്‍ മരത്തൈകള്‍ നടാനുള്ള ദിനമായാണ് പൊതുവെ മലയാളികള്‍ കാണുന്നത്. ആ തൈകള്‍ വളരുന്നുണ്ടോ, മരമായിട്ടുണ്ടൊയെന്നൊന്നും നോക്കാന്‍ സമയമില്ല. ഇത്തവണയും കേരളത്തിന്റെ അങ്ങോളം ഇങ്ങോളം രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-സര്‍വീസ് സംഘടനകളുള്‍പ്പെടെ മരത്തൈ നടല്‍ കര്‍മ്മം പൂര്‍വ്വാധികം ഭംഗിയോടെ നടത്തി. സംസ്ഥാന സര്‍ക്കാര്‍ തന്നെ ഒരു കോടി മരത്തൈകള്‍ നടുമെന്ന പ്രഖ്യാപനത്തിന്റെ ബഹുവര്‍ണ്ണ ജാക്കറ്റാണ് പത്രങ്ങള്‍ക്ക് പരസ്യമായി നല്‍കിയത്. എന്നാല്‍ അക്കിടി പറ്റിയത് കൊല്ലം ഡിസിസി അദ്ധ്യക്ഷ ബിന്ദുകൃഷ്ണയ്ക്കാണ്.


ഡി സി സി ഓഫീസ് പരിസരത്ത് 'മരം ഒരു കുടുംബാംഗം' എന്ന പേരിലാണ് തെങ്ങിന്‍ തടമുണ്ടാക്കിയത്. കുഴിയില്‍ തൈ വച്ചപ്പോള്‍ ഇലപോലും മൂടിപോകുന്ന അവസ്ഥ. ബിന്ദുകൃഷ്ണ വച്ച തൈ മൂടാതെ കുഴിയില്‍ പകുതി മണ്ണിടുകയും ചെയ്തു. മഴപെയ്താല്‍ വെള്ളം നിന്ന് തൈ ചീഞ്ഞുപോകുകയാവും ഫലം. ബിന്ദുകൃഷ്ണയുടെ മാത്രമല്ല. വഴിപാടുപോലെയാണ് പലയിടങ്ങളിലും തൈവെപ്പ് കര്‍മ്മം പൊടിപൊടിച്ചത്. പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടിനെയൊക്കെ തള്ളിയവരും പരിസ്ഥിതിയുടെ പേരില്‍ തൈവെയ്ക്കുന്ന കാഴ്ച്ചയായിരുന്നെങ്ങും.