ബിജു പ്രഭാകർ റിപ്പോർട്ട് തുറന്നടിക്കുന്നു; മൂന്നാറിലെ സർവെ മുടക്കുന്നത് സിപിഐയുടെ സർവീസ് സംഘടന; തലപ്പത്ത് ടാറ്റ കമ്പനിയുടെ സർവെയർ

ആറരക്കോടി മതിപ്പുവിലയുള്ള ഒന്നേകാൽ ഏക്കർ വസ്തുവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിലും വനഭൂമി സർവെയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ കൂലിയുടെയും വർക്ക് ഡയറികളുടെയും പേരിൽ ലക്ഷക്കണക്കിന് രൂപയുടെ പണാപഹരണം നടത്തിയതിനും ഷാനവാസ് ഖാന്റെ പേരിലുള്ള വിജിലൻസ് അന്വേഷണങ്ങളും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്.

ബിജു പ്രഭാകർ റിപ്പോർട്ട് തുറന്നടിക്കുന്നു; മൂന്നാറിലെ സർവെ മുടക്കുന്നത് സിപിഐയുടെ സർവീസ് സംഘടന; തലപ്പത്ത് ടാറ്റ കമ്പനിയുടെ സർവെയർ

ഇടുക്കിയിൽ പ്രതിദിനം പത്തേക്കർ അളക്കാൻ സർവെ വകുപ്പിലെ ജീവനക്കാർ തയ്യാറായിട്ടും ലക്ഷ്യം നേടുന്നതിൽ നിന്ന് അവരെ തടയുന്നത് സിപിഐയുടെ സർവീസ് സംഘടനയെന്ന് ബിജു പ്രഭാകറിന്റെ റിപ്പോർട്ട്. ജോയിന്റ് കൌൺസിലിന്റെ പോഷക സംഘടനയായ സർവെ ഫീൽഡ് സ്റ്റാഫ് അസോസിയേഷനെതിരെയാണ് പരാമർശം. മൂന്നാർ ദൌത്യത്തിനുവേണ്ടി തയ്യാറാക്കിയ പുതുക്കിയ സർവെ മാനുവൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ സംഘടന കേരള ഹൈക്കോടതിയെ സമീപിച്ച വിവരവും റിപ്പോർട്ട് എടുത്തു പറയുന്നു.

കെഡിഎച്ചിൽ മാത്രം 28000 ഏക്കർ അധികഭൂമി, സർവെ വകുപ്പ് ചലിക്കുന്നത് ടാറ്റയ്ക്കു വേണ്ടി; റവന്യൂവകുപ്പു പൂഴ്ത്തിയ അന്വേഷണ റിപ്പോർട്ട് നാരദ ന്യൂസ് പുറത്തു വിടുന്നു...

മൂന്നാറിൽ ടാറ്റയുടെ സമാന്തരഭരണം: എസ്റ്റേറ്റു ബംഗ്ലാവുകൾ റിസോർട്ടുകളാക്കി; ആയിരക്കണക്കിന് ഏക്കർഭൂമി മറുപാട്ടത്തിന്

മൂന്നാറിൽ പശുവൊന്നിനു മേയാൻ ഒരേക്കർ ഭൂമി; ടാറ്റയുടെ വിശുദ്ധ പശുക്കൾക്കു വിഹരിക്കാൻ 1220 ഏക്കർ


സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ഷാനവാസ് ഖാൻ കെഡിഎച്ച് കമ്പനിയുടെ സർവെയറായിരുന്നു എന്ന ആരോപണവും റിപ്പോർട്ടിലുണ്ട്. ഇദ്ദേഹത്തിന്റെ പേരിൽ അന്നു നിലവിലുണ്ടായിരുന്ന കേസുകളും ബിജു പ്രഭാകർ ചൂണ്ടിക്കാട്ടുന്നു. ആറരക്കോടി മതിപ്പുവിലയുള്ള ഒന്നേകാൽ ഏക്കർ വസ്തുവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിലും വനഭൂമി സർവെയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ കൂലിയുടെയും വർക്ക് ഡയറികളുടെയും പേരിൽ ലക്ഷക്കണക്കിന് രൂപയുടെ പണാപഹരണം നടത്തിയതിനും ഷാനവാസ് ഖാന്റെ പേരിലുള്ള വിജിലൻസ് അന്വേഷണങ്ങളും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്. .

അനേകം സർവെയർമാരുടെ മേൽനോട്ടവും ജോലിയുടെ ഗുണനിലവാരവും പരിശോധിക്കാൻ വേണ്ട ശേഷി മേലുദ്യോഗസ്ഥന്മാരിൽ പലർക്കുമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഹെഡ് സർവെയർ മുതൽ അഡീഷണൽ ഡയറക്ടർ വരെയുള്ളവർക്ക് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ പോലും അറിയില്ല.

ഈ സാഹചര്യത്തിൽ പുതിയ സർവെയും 1996ലെ സർവെ പോലെ പ്രഹസനമാകുമെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. സെസ് പോലുള്ള സ്ഥാപനങ്ങളുമായി യോജിച്ച് സർവെ നടത്തണമെന്നാണ് നിർദ്ദേശം. വാസയോഗ്യം പോലുമല്ലാത്ത സ്ഥലങ്ങളിൽ പണിയെടുക്കാൻ സ്വമനസാലെ മുന്നോട്ടുവരുന്ന ജീവനക്കാരെ ഉപയോഗിച്ചാണ് ഫീൽഡ് സർവെ നടത്തേണ്ടത്. ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ പോലുള്ള ഉപകരണങ്ങളിൽ വൈദഗ്ധ്യമുള്ളവരായിക്കുകയും വേണം. സർവെ ജോലികളുടെ ആസൂത്രണവും മേൽനോട്ടവും പ്രൊഫഷണൽ മാനേജർമാരെ ഏൽപ്പിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.