പുതിയ കെട്ടിടം കണ്ടെത്താനായില്ല; കണ്ണൂരിലെ ഏഴ് ബെവ്കോ മദ്യ വില്പനശാലകൾ ഈ മാസത്തോടെ അടച്ചുപൂട്ടേണ്ടി വരും; കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകൾക്കും താഴ് വീഴും

സുപ്രീം കോടതി വിധി വന്നപ്പോൾ തന്നെ വില്പനശാലകൾ മാറ്റിസ്ഥാപിക്കുന്നതിനായി ബെവ്കോ - കൺസ്യൂമർഫെഡ് അധികൃതർ പുതിയ ഇടങ്ങൾ തേടി ശ്രമം തുടങ്ങിയിരുന്നു. എന്നാൽ എല്ലായിടങ്ങളിലും കനത്ത പ്രതിഷേധം നടക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിനുള്ള അനുമതി നൽകാത്തതും തിരിച്ചടിയായി.

പുതിയ കെട്ടിടം കണ്ടെത്താനായില്ല; കണ്ണൂരിലെ ഏഴ് ബെവ്കോ മദ്യ വില്പനശാലകൾ ഈ മാസത്തോടെ അടച്ചുപൂട്ടേണ്ടി വരും; കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകൾക്കും താഴ് വീഴും

ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന മദ്യശാലകൾ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതിവിധിയെത്തുടർന്ന് കണ്ണൂർ ജില്ലയിലെ ഏഴ് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് ഈ മാസം അവസാനത്തോടെ അടച്ചുപൂട്ടേണ്ടിവരും. ഔട്ട്ലറ്റുകൾ മാറ്റിസ്ഥാപിക്കാനാവശ്യമായ പുതിയ കെട്ടിടം കണ്ടെത്താനാകാത്തതിനെത്തുടർന്നാണിത്.

കണ്ണൂർ ടൌൺ, കാൽടെക്സ്, കൂത്തുപറമ്പ്, പുതിയതെരു, പിലാത്തറ, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ ബീവറേജ് ഔട്ട്ലെറ്റുകളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഇതോടൊപ്പം കൺസ്യൂമർഫെഡിന്റെ മദ്യവില്പനശാലകൾക്കും താഴ് വീഴും.

സുപ്രീം കോടതി വിധി വന്നപ്പോൾ തന്നെ വില്പനശാലകൾ മാറ്റിസ്ഥാപിക്കുന്നതിനായി ബെവ്കോ - കൺസ്യൂമർഫെഡ് അധികൃതർ പുതിയ ഇടങ്ങൾ തേടി ശ്രമം തുടങ്ങിയിരുന്നു. എന്നാൽ എല്ലായിടങ്ങളിലും കനത്ത പ്രതിഷേധം നടക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിനുള്ള അനുമതി നൽകാത്തതും തിരിച്ചടിയായി.

പ്രതിദിനം 12 ലക്ഷത്തിലധികം വിറ്റുവരവുള്ള ഔട്ട്ലെറ്റുകളാണ് ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നവ. മദ്യവില്പനശാലകളുടെ അടച്ചുപൂട്ടലോടെ വ്യാജമദ്യം ഒഴുകാനിടയുണ്ട്. കർണാടകയിൽ നിന്നുള്ള പാക്കറ്റ് ചാരായമുൾപ്പെടെയുള്ളവയുടെ വില്പനയും ജില്ലയിൽ വ്യാപകമാവും.

Read More >>