ഈസ്റ്റർ - വിഷു ആഘോഷം; ആവശ്യത്തിന് ബസ്സില്ല; നാട്ടിലെത്താൻ ടാക്സി കാറുകളെ ആശ്രയിച്ച് ബെംഗളൂരു മലയാളികൾ

ഒരേ പ്രദേശത്തേക്ക് വരേണ്ടുന്ന ഒരു കൂട്ടം ആളുകൾ കാർ വാടക ഷെയർ ചെയ്താണ് ആഘോഷത്തിനായി നാട്ടിലേക്ക് വരുന്നത്. കുടുംബസമേതം എത്തുന്നവർക്കും കാർ യാത്ര തന്നെ മെച്ചം. മലബാർ സ്വദേശികളാണ് പ്രധാനമായും കാർ പൂളിങ്ങിനെ ആശ്രയിക്കുന്നത്. യാതൊരു ആസൂത്രണവുമില്ലാതെയാണ് കേരളാ ആർടിസി ബസ് സർവീസുകൾ നടത്തുന്നതെന്ന് പതിവുപോലെ ആക്ഷേപമുയരുന്നുണ്ട്.

ഈസ്റ്റർ - വിഷു ആഘോഷം; ആവശ്യത്തിന് ബസ്സില്ല; നാട്ടിലെത്താൻ ടാക്സി കാറുകളെ ആശ്രയിച്ച് ബെംഗളൂരു മലയാളികൾ

ഈസ്റ്റർ - വിഷു ആഘോഷത്തിന് നാട്ടിലെത്താൻ ആവശ്യത്തിന് ബസുകളില്ലാത്തതിനാൽ ടാക്സി കാറുകളെ ആശ്രയിച്ച് ബെംഗളൂരു മലയാളികൾ. കെഎസ്ആർടിസി സർവീസുകൾ പരിമിതമായതും സ്വകാര്യ സർവീസുകൾ കഴുത്തറപ്പനായതിനാലും 'കാർ പൂളിങ്' ആണ് പലരും ആശ്രയിക്കുന്നത്.

ഒരേ പ്രദേശത്തേക്ക് വരേണ്ടുന്ന ഒരു കൂട്ടം ആളുകൾ കാർ വാടക ഷെയർ ചെയ്താണ് വരുന്നത്. കുടുംബസമേതം എത്തുന്നവർക്കും കാർ യാത്ര തന്നെ മെച്ചം. മലബാർ സ്വദേശികളാണ് പ്രധാനമായും കാർ പൂളിങ്ങിനെ ആശ്രയിക്കുന്നത്.

ബസ്സുകളിലും തീവണ്ടികളിലും നേരത്തെ തന്നെ സീറ്റ് ബുക്കിംഗ് തീർന്നിരുന്നു. ജനറൽ കമ്പാർട്ട്മെന്റുകളിൽ കയറിപ്പറ്റാനാവാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേരളാ ആർടിസി അധികമായി 14 സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് അപര്യാപ്തമാണ്. ഈ സാഹചര്യം മുതലെടുത്ത് അവസാന മണിക്കൂറുകളിൽ സ്‌പെഷ്യൽ സർവീസുകൾ ഒരുക്കുന്ന സ്വകാര്യ ബസ് കമ്പനികൾ തോന്നുംപോലെ കഴുത്തറപ്പൻ നിരക്കാണ് ഈടാക്കുന്നത്.

മടക്കയാത്രക്കായി പതിനാറാം തീയതി മുതൽ കർണാടക എസ്ആര്ടിസി പതിനാറു സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളാ എസ്ആര്ടിസി ഒട്ടും ആസൂത്രണമില്ലാതെയാണ് സർവീസുകൾ നടത്തുന്നതെന്ന് പതിവുപോലെ പരാതിയുയരുന്നുണ്ട്.