ജോലിയെടുക്കുന്നത് ബംഗാളികൾ; മലയാളിയുടെ പണി ഫോണെടുത്ത് ആളെ വധിക്കലാണെന്ന് കണ്ണന്താനം

വാഗമണ്ണില്‍ സാഹസിക റൈഡ് തകര്‍ന്ന് അപകടമുണ്ടായതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

ജോലിയെടുക്കുന്നത് ബംഗാളികൾ; മലയാളിയുടെ പണി ഫോണെടുത്ത് ആളെ വധിക്കലാണെന്ന് കണ്ണന്താനം

മലയാളികളുടെ പണി ഫോണെടുത്ത് ആളെ വധിക്കലാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കൺനന്താനം. കേരളത്തിൽ ജോലി ചെയ്യുന്നതെല്ലാം ബംഗാളികളാണെന്നും കണ്ണന്താനം പരിഹസിച്ചു.

"കേരളത്തിൽ ജോലി ചെയ്യുന്നതെല്ലാം ബംഗാളികളാണ്. അതുകൊണ്ടാണ് മൊബൈലെടുത്ത് മറ്റുള്ളവരെ എങ്ങനെ വധിക്കാമെന്നാണ് മലയാളികൾ രാവിലെ മുതൽ ചിന്തിക്കുന്നത്"- കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം വാഗമണ്ണില്‍ സാഹസിക റൈഡ് തകര്‍ന്ന് അപകടമുണ്ടായതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്രത്തിന്റെ പണം ഉപയോഗിച്ച് സംസ്ഥാന സർക്കാർ വാഗമണിലുണ്ടാക്കിയ റോപ് വേയാണ് തകർന്നത്. തനിക്കതിൽ ഉത്തരവാദിത്വമില്ല. പണം നൽകിയതു മാത്രമാണ് അതിൽ തൻ്റെ റോളെന്നും കണ്ണന്താനം പറഞ്ഞു.