ഇറച്ചി വെട്ടി വിറ്റ് യൂത്ത് കോൺഗ്രസ്: കേരളം വ്യത്യസ്തമായ ആഹാരസമരങ്ങളിലേയ്ക്ക്

നിരാഹാര സമരങ്ങൾ മാത്രം കണ്ടിട്ടുള്ള നാട്ടിൽ ആഹാരസമരങ്ങൾ വ്യാപിക്കുകയാണ്. ഇടതുപക്ഷ സംഘടനകളുടെ ബീഫ് ഫെസ്റ്റിന് പിന്നാലെ ഇറച്ചി വെട്ടി വിറ്റ് സമരം നടത്തുകയാണ് യൂത്ത് കോൺഗ്രസ്.

ഇറച്ചി വെട്ടി വിറ്റ് യൂത്ത് കോൺഗ്രസ്: കേരളം വ്യത്യസ്തമായ ആഹാരസമരങ്ങളിലേയ്ക്ക്

നിരാഹാര സമരം എന്നുമാത്രം കേട്ടിട്ടുള്ള നാട്ടിൽ ആഹാര സമരങ്ങൾ വ്യാപിക്കുന്നു. ഇടതുപക്ഷ സംഘടനകളായ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ബീഫ് ഫെസ്റ്റുമായി മുന്നോട്ടു പോകുമ്പോൾ ഇറച്ചി വെട്ടി വിറ്റ് സമരം നടത്തുകയാണ് യൂത്ത് കോൺഗ്രസ്.


ചങ്ങരംകുളം ഹൈവേയിൽ യൂത്ത് കോൺഗ്രസ് ആലങ്കോട്, നന്നംമുക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഇറച്ചി വെട്ടിവിറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പിന്തുണയാണ് ബീഫ് കച്ചവടത്തിന് ലഭിച്ചത്. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയവർ മുതൽ വഴിപോക്കർ ഉൾപ്പെടെയുള്ള നിരവധിപ്പേർ ബീഫ് വാങ്ങിയതോടെ കച്ചവടവും സമരവും ഗംഭീരവിജയമായി.

ഇന്നലെ രാത്രി കണ്ണൂർ പഴയ ബസ്റ്റാന്റിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിൽ അത്താഴമായി ബീഫും ബ്രഡും വിതരണം ചെയ്തിരുന്നു. മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും വിപുലമായ ബീഫ് ഫെസ്റ്റ് നടത്താനുള്ള ഒരുക്കങ്ങൾ എസ്എഫ്ഐ ആരംഭിച്ചു കഴിഞ്ഞു. യൂത്ത് കോൺഗ്രസിന്റെ വിവിധ പ്രാദേശിക കമ്മിറ്റികൾ വ്യത്യസ്തമായ ബീഫ് ഭക്ഷണ സമരങ്ങൾ ആലോചിക്കുന്നുണ്ട്.