കോഴിക്കോട് ബീഫ് സ്റ്റാളുകള്‍ക്ക് ഉച്ചയ്ക്കു ശേഷം വിലക്ക്; കോര്‍പറേഷന്‍ നടപടിക്കെതിരെ വ്യാപാരികള്‍ രംഗത്ത്

ഏപ്രില്‍ 29നാണ് കോര്‍പറേഷനിലെ ആരോഗ്യവിഭാഗം ഇങ്ങനെയൊരു നിര്‍ദേശം ഇറച്ചി വ്യാപാരികള്‍ക്കു നല്‍കിയത്. നോട്ടീസൊന്നും തന്നെ നല്‍കിയിട്ടുമില്ല. കോര്‍പറേഷന്‍ ഓഫീസില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലത്തില്‍ ഫ്രാന്‍സിസ് റോഡിലാണ് ഇടിയങ്ങര. ഇവിടെ നിലവില്‍ എട്ടു ബീഫ് സ്റ്റാളുകളുണ്ടായിരുന്നു. ഇവിടെയുള്ള ഒരു ബീഫ് സ്റ്റാള്‍ കഴിഞ്ഞദിവസം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. ബീഫ് സ്റ്റാള്‍ പൂട്ടിയത് ലൈസന്‍സ് പുതുക്കാത്തതിനാലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അവശേഷിക്കുന്ന ഏഴു സ്റ്റോളുകളും ഉച്ചയ്ക്കു രണ്ടു വരെ മാത്രമാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

കോഴിക്കോട് ബീഫ് സ്റ്റാളുകള്‍ക്ക് ഉച്ചയ്ക്കു ശേഷം വിലക്ക്; കോര്‍പറേഷന്‍ നടപടിക്കെതിരെ വ്യാപാരികള്‍ രംഗത്ത്

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഉച്ചയ്ക്ക് രണ്ടിനു ശേഷം ബീഫ് സ്റ്റാളുകള്‍ തുറക്കരുതെന്ന നിര്‍ദേശം ഇറച്ചി വ്യാപാരികള്‍ക്കു തിരിച്ചടിയാവുന്നു. കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന ഇടിയങ്ങരയിലാണ് ആദ്യഘട്ടത്തില്‍ നടപടി തുടങ്ങിയത്. ഏപ്രില്‍ 29നാണ് കോര്‍പറേഷനിലെ ആരോഗ്യവിഭാഗം ഇങ്ങനെയൊരു നിര്‍ദേശം ഇറച്ചി വ്യാപാരികള്‍ക്കു നല്‍കിയത്. നോട്ടീസൊന്നുംതന്നെ നല്‍കിയിട്ടുമില്ല.


കോര്‍പറേഷന്‍ ഓഫീസില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലത്തില്‍ ഫ്രാന്‍സിസ് റോഡിലാണ് ഇടിയങ്ങര. ഇവിടെ നിലവില്‍ എട്ടു ബീഫ് സ്റ്റാളുകളുണ്ടായിരുന്നു. ഇവിടെയുള്ള ഒരു ബീഫ് സ്റ്റാള്‍ കഴിഞ്ഞദിവസം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. ബീഫ് സ്റ്റാള്‍ പൂട്ടിയതു ലൈസന്‍സ് പുതുക്കാത്തതിനാലാണെന്ന് ആരോഗ്യവകുപ്പ് അധുകൃതര്‍ വ്യക്തമാക്കി. അവശേഷിക്കുന്ന ഏഴു സ്റ്റോളുകളും ഉച്ചയ്ക്കു രണ്ടു വരെ മാത്രമാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തുടക്കം ഇടിയങ്ങരയിലാണെങ്കിലും കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഗോപകുമാര്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


ഇടിയങ്ങര പ്രദേശത്ത് പ്രധാനമായും ഉച്ചയ്ക്കു ശേഷമാണ് ബീഫ് കച്ചവടം കൂടുതലായി നടക്കാറുള്ളത്. രാവിലെയും ഉച്ചയ്ക്കുമെല്ലാം പോത്തിനെയും കാളയെയും ഇവിടെ കശാപ്പു ചെയ്യാറുണ്ട്. ചില ബീഫ് സ്റ്റാളുകളാവട്ടെ ഉച്ചയ്ക്കു ശേഷം മാത്രം പ്രവര്‍ത്തിക്കുന്നവയുമാണ്. ഹോട്ടലുകളിലേക്ക് ബീഫ് കൊടുക്കാത്തതിനാല്‍ ഉച്ചയ്ക്കു ശേഷമാണ് കച്ചവടം കൂടുതല്‍ നടക്കാറുള്ളത്. ജോലി കഴിഞ്ഞു വൈകുന്നേരം മാര്‍ക്കറ്റിലെത്തി ബീഫ് വാങ്ങുന്നവരാണ് അധികവും.


ഇങ്ങനെയൊരു തീരുമാനം ആദ്യമാണെന്ന് 20 വര്‍ഷത്തോളമായി ഇറച്ചി വ്യാപാരം നടത്തുന്ന മമ്മദ് പറയുന്നു. ഇടിയങ്ങരയില്‍ മട്ടണ്‍, ചിക്കന്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവര്‍ക്കൊന്നും സമയം നിശ്ചയിച്ചിട്ടുമില്ല. ഇവിടെ പ്രതിദിനം ശരാശരി 50-60 കിലോ ബീഫാണ് ഓരോ സ്റ്റാളിലും കച്ചവടം നടക്കാറ്. കോര്‍പറേഷന്‍ നടപടി തുടങ്ങിയതോടെ 20-25 കിലോ വരെയായിതു ചുരുങ്ങിയതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

പുലര്‍ച്ചെ നാലു മുതലാണ് കശാപ്പ് നടപടികള്‍ ആരംഭിക്കുന്നത്. ഈ ഇറച്ചി വൈകുന്നേരം വരെ ഫ്രീസര്‍ ഉപയോഗിക്കാതെ വെയ്ക്കുന്നതിനാലാണ് ഉച്ചയ്ക്കു ശേഷമുള്ള ബീഫ് വില്‍പ്പന നിരോധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല ബീഫ് സ്റ്റാള്‍ പ്രവര്‍ത്തിക്കാന്‍ ഉച്ച വരെയാണ് ലൈസന്‍സ് നല്‍കാറുള്ളതെന്നും അതു നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും അധികാരികള്‍ പറയുന്നു. കഴിഞ്ഞദിവസം ബേപ്പൂരിലും രണ്ടു സ്റ്റാളുകള്‍ അധികൃതര്‍ പൂട്ടിച്ചിരുന്നു. സിപിഐഎം ഭരിക്കുന്ന കോര്‍പറേഷനില്‍ ബീഫ് കച്ചവടത്തിന് നിയന്ത്രണം വരുന്നത് ആശങ്കജനകമാണെന്ന അഭിപ്രായമാണുയരുന്നത്.