ട്രാന്‍സ്‌ജെന്‍ഡര്‍ സുന്ദരികള്‍ക്കായി കേരളത്തില്‍ സൗന്ദര്യ മത്സരം: കൊച്ചിയില്‍ ഒന്‍പത്‌പേരെ തിരഞ്ഞെടുത്തു

ലോക ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യ മത്സരത്തില്‍ തായ്ലാന്‍ഡുകാരി ജിറത്ചയ സിറിമോങ്കൊല്‍വ് കീരിടം ചൂടിയത് കഴിഞ്ഞ മാസത്തില്‍. ലോകത്തെ എല്ലാ ട്രാന്‍സ്ജെന്‍ഡറിനെയും ഒത്തൊരുമിക്കാനും ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് അറിയിക്കുവാനാണ് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗന്ദര്യ മത്സരങ്ങള്‍ ആരംഭിച്ചത്. ഇപ്പോള്‍ കേരളത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ സൗന്ദര്യമത്സരം നടന്നു നമ്മുടെ കൊച്ചിയില്‍.

ട്രാന്‍സ്‌ജെന്‍ഡര്‍ സുന്ദരികള്‍ക്കായി കേരളത്തില്‍ സൗന്ദര്യ മത്സരം: കൊച്ചിയില്‍ ഒന്‍പത്‌പേരെ തിരഞ്ഞെടുത്തു

കേരളത്തില്‍ സൗന്ദര്യ മത്സരങ്ങള്‍ അരങ്ങേറുന്ന സമയമാണ് ഇപ്പോള്‍. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സൗന്ദര്യമത്സരം സംഘടിപ്പിച്ചാലോ. എന്നാല്‍ കണ്ടോളു ഇനി കൊച്ചിയിലും കോഴിക്കോടും, കൊല്ലത്തും ഇവര്‍ ഉണ്ടാകും കേരളത്തിലെ സുന്ദരിമാരുടെ പട്ടികയില്‍. ഫാഷന്‍ മേഖലയില്‍ തങ്ങളുടെ കഴിവുകള്‍ കൊണ്ടുവരാന്‍ സാധിക്കുന്നതോടപ്പം കേരളത്തില്‍ ചരിത്രം സൃഷ്ടിക്കുകയാണ് ദ്വയ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ദ്വയ ക്യുണ്‍ ഓഫ് 2017.

മെയ് അവസാനം നടക്കുന്ന സൗന്ദര്യ മത്സരത്തിന്റെ ആദ്യ ഒഡീഷനില്‍ കൊച്ചിയിലെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ മുപ്പതോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ 9 പേരെയാണ് തിരഞ്ഞെടുത്തത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സംഘടനയായ ദ്വയ ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു മത്സരം നടത്തിയത്. കൊച്ചി, കോഴിക്കോട്, കൊല്ലം എന്നീ മൂന്നുജില്ലകളിലാണ് ഒഡീഷന്‍ നടക്കുന്നത്. ഒരു സെന്ററില്‍ നിന്നും അഞ്ച് പേരെയാണ് തിരഞ്ഞെടുക്കുന്നത്.

ഫെമിനാ മിസ് ഇന്ത്യ മത്സരങ്ങളുടെ മാതൃകയിലാണ് ട്രാന്‍ജെന്റേഴ്‌സ് ക്വീന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കൊറിയോഗ്രാഫറായ സുനില്‍ മേനോനായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന ട്രാന്‍സ്‌ജെന്റേഴ്‌സ് മോഡലുകള്‍ക്ക് ഗ്രൂമിങ് നടത്തുന്നത്. അനന്യ, ഹണി, ദീക്ഷ, സാന്ദ്ര, തൃപ്തി, റിയ, തന്‍വി, സായ,മീന തുടങ്ങിയവരാണ് കൊച്ചി ഓഡിഷനില്‍ വിജയിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി മാറ്റങ്ങളാണ് കാണാന്‍ സാധിക്കുന്നത. ഒരു മനുഷ്യന്റെ ജീവിതഘട്ടത്തിലെ നിരവധി മാറ്റങ്ങള്‍ നമ്മുക്ക് കാണാം. അതില്‍ തൊഴില്‍, വിദ്യാഭ്യാസം, കുടുംബം, സാമ്പത്തികം, സമൂഹം എല്ലാ മേഖലകളിലും ആണിനും പെണിനും ഉള്ളതുപോലെ ട്രാന്‍സ്‌ജെന്റേഴ്‌സിനും തുല്ല്യത കിട്ടണം. എല്ലാ അവകാശങ്ങളോടും കൂടി ജീവിക്കാന്‍ കഴിയണം. അതിന്റെ ഒരു ഭാഗംകൂടിയാണ് ഫാഷന്‍ മേഖല. നല്ല കഴിവുകള്‍ ഉള്ള സുന്ദരികളായ ട്രാന്‍സ്‌ജെന്റേഴ്‌സ് ഇന്ന് കേരളത്തില്‍ ഉണ്ട്. ഫാഷനും, ബ്യുട്ടിയും എത് പെണ്‍കുട്ടിയും ഇഷ്ടപ്പെടുന്നതുപോലെ എന്റെയും സ്വപ്നമാണ് ഈ സൗന്ദര്യ മത്സരം. എന്നാല്‍ നാട്ടില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്ക് ഒരുപാട് അവസരങ്ങള്‍ നല്‍കുമ്പോള്‍ അത്തരത്തില്‍ ഞങ്ങള്‍ക്കും ഒരു അവസരം ഒരുക്കിയിരിക്കുകയാണ് ദ്വയ ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി. കൊച്ചി ഓഡിഷനില്‍ വിജയിച്ച അനന്യ നാരദന്യുസിനോട് പറഞ്ഞു.

സമൂഹം ഇന്നും അവഗണനയോടെ കാണുന്ന വിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. സമൂഹത്തില്‍ ട്രാന്‍ജെന്‍ഡേഴ്‌സിനു അവരിലുള്ള കലകളെ പുറത്തേക്ക് കൊണ്ടുവരാന്‍ ഇവിടെ ആരും പ്രോത്സാഹിപ്പിക്കാറില്ല. ജന്മംകൊണ്ട സെക്‌സ് വര്‍ക്കറായി ജീവിക്കണം എന്നുള്ളവരല്ല ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. അവരുടെ സാഹചര്യത്തില്‍ വന്നു പെട്ടുപോകുന്നവരാണ്. ദ്വയ ചെയ്യുന്നത് കേരളത്തിലുള്ള എല്ലാ ട്രാന്‍ജെന്റേഴ്‌സിനെ കണ്ടെത്തി അവരുടെ കലകളെ വളര്‍ത്തുകയാണ്. ഞങ്ങള്‍ക്ക് കലകള്‍ ഉണ്ട്. അത് പ്രകടിപ്പിക്കാന്‍ കഴിയണം എന്ന പറയുകയാണ് ദ്വയ. ആദ്യ സംരംഭം തന്നെയാണ് ഈ സൗന്ദര്യമത്സരം. പുതിയൊരു മാറ്റൊലി തുടങ്ങുകയാണ്. അതിന്റെ കേളികൊട്ടാണ് ദ്വയ ക്യുണ്‍ ഓഫ് 2017 എന്ന് രഞ്ജു പറഞ്ഞു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് രഞ്ജു

കൊച്ചിയില്‍ നടന്ന ഒഡീഷനില്‍ സുനില്‍ മേനോനും 2015 ല്‍ മിസ് ഇന്ത്യാ വേള്‍ഡൈ്വസ് കാനഡ ഫസ്റ്റ് റണ്ണര്‍അപ്പ് എലിസബത്ത് താടിക്കാരനുമായിരുന്നു വിധികര്‍ത്താക്കള്‍. മുപ്പതോളം പേരാണ് കൊച്ചിയില്‍ നടന്ന ഓഡീഷനില്‍ പങ്കെടുത്തത്. ഇനി മെയ് അഞ്ചിന് കൊല്ലത്തും 15 ന് കോഴിക്കോടുമാണ് മത്സരങ്ങള്‍ നടക്കുന്നത്.

Read More >>