മുഖ്യമന്ത്രിയെയും വികെ പ്രശാന്തിനെയും അഭിനന്ദിച്ച്‌ തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്; പ്രവർത്തകനെ ബിഡിജെഎസ് പുറത്താക്കി

മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാഴ്ച കേരളത്തില്‍ അധസ്ഥിത ജനവിഭാങ്ങൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

മുഖ്യമന്ത്രിയെയും വികെ പ്രശാന്തിനെയും അഭിനന്ദിച്ച്‌ തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്; പ്രവർത്തകനെ ബിഡിജെഎസ് പുറത്താക്കി

മുഖ്യമന്ത്രി പിണറായി വിജയനെയും വട്ടിയൂർക്കാവിൽ വിജയിച്ച ഇടതുപക്ഷ സ്ഥാനാർഥി വികെ പ്രശാന്തിനെയും അഭിനന്ദിച്ച് തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ട പ്രവർത്തകനെ ബിഡിജെഎസ് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് തുഷാറിന്റെ ഫേസ്ബുക്ക് കൈകാര്യം ചെയ്തിരുന്ന കിരൺ ചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്തക്കിയത്.

മുഖ്യമന്ത്രിയുടെയും,വികെ പ്രശാന്തിന്റെയും പടം വച്ച് പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാഴ്ച കേരളത്തില്‍ അധസ്ഥിത ജനവിഭാങ്ങൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

ഈ ഫേസ്ബുക്ക് പോസ്റ്റ് തുഷാർ വെള്ളാപ്പള്ളി പിൻവലിച്ചു. പിന്നാലെ അഭിനന്ദന പോസ്റ്റിട്ടത് ഫേസ്ബുക്ക് പേജ് നോക്കുന്ന വ്യക്തിയാണെന്ന് വാദിച്ച് മറ്റൊരു കുറിപ്പും തുഷാർ പോസ്റ്റ് ചെയ്തു . തന്റെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നത് ഒരു അഡ്മിന്‍ പാനലാണ്. അതിലെ ഒരു വ്യക്തിക്ക് സംഭവിച്ച തെറ്റായിരുന്നു ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ് എന്നും അദ്ദേഹം വിശദീകരിച്ചു. ബിഡിജെഎസ് എന്നും എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണ്. അതില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. കോന്നി മണ്ഡലത്തിലുള്‍പ്പടെ എന്‍ഡിഎയ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണെന്നും അദ്ദേഹം കുറിച്ചു.

Read More >>