ആ പെൺധീരതയെ കുറിച്ചെഴുതി അന്താരാഷ്ട്ര മാധ്യമങ്ങളും; സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച വാര്‍ത്ത ബിബിസിയില്‍

നാലു വര്‍ഷമായി തന്നെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഹിന്ദു മതാധ്യാപകന്റെ ലിംഗം 23കാരിയായ യുവതി ഛേദിച്ചതായാണ് വാര്‍ത്തയുടെ ഹൈലൈറ്റ്.

ആ പെൺധീരതയെ കുറിച്ചെഴുതി അന്താരാഷ്ട്ര മാധ്യമങ്ങളും; സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച വാര്‍ത്ത ബിബിസിയില്‍

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം യുവതി ഛേദിച്ച സംഭവം ബിബിസിയില്‍ വാര്‍ത്തയായി. 'ഇന്ത്യയില്‍ ബലാത്സംഗം: കേരള വനിത സന്യാസിയായ ബലാല്‍ക്കാരിയുടെ ലിംഗം ഛേദിച്ചു' എന്ന തലക്കെട്ടിലാണ് വാര്‍ത്ത. നാലു വര്‍ഷമായി തന്നെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഹിന്ദു മതാധ്യാപകന്റെ ലിംഗം 23കാരിയായ യുവതി ഛേദിച്ചതായാണ് വാര്‍ത്തയുടെ ഹൈലൈറ്റ്.

പെണ്‍കുട്ടിയുടെ പിതാവിന്റെ ചികിത്സക്കായെത്തിയ സ്വാമി ഗണേശാനന്ദ തീര്‍ത്ഥപാദ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് വാര്‍ത്ത പറയുന്നു. ഭര്‍ത്താവിന്റെ അസുഖം സ്വാമി ഭേദമാക്കുമെന്ന് യുവതിയുടെ അമ്മ വിചാരിച്ചിരുന്നപ്പോള്‍ തന്നെ അവസരം കിട്ടിയപ്പോഴൊക്കെ സ്വാമി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു- ബിബിസി വാര്‍ത്ത പറയുന്നു.

വെള്ളിയാഴ്ച വൈകിട്ട് സ്വാമി വീട്ടിലെത്തിയപ്പോള്‍ കത്തി കരുതിയ യുവതി, സ്വാമി ബലാത്സംഗത്തിനു ശ്രമിച്ചപ്പോള്‍ ലിംഗം ഛേദിക്കുകയായിരുന്നെന്ന് വാര്‍ത്തയില്‍ പറയുന്നു. പെണ്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ സാധ്യതയില്ലെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്‍കുട്ടിക്കു പിന്തുണ പ്രഖ്യാപിച്ചതായും വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്.