ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു

പ്രളയഭീതിയില്‍ ഇരുകരകളിലുമുള്ള ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചിട്ടുണ്ട്.

ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു

യനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. നാലു ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്. ഇതില്‍ ഒരെണ്ണമാണ് ഉയര്‍ത്തിയത്. പത്തുസെന്റിമീറ്റര്‍ ഉയര്‍ത്തിയ ഈ ഷട്ടറിലൂടെ സെക്കന്‍ഡില്‍ 8500 ലിറ്റര്‍ വെള്ളം പുറത്തേക്കു പോകും. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ഷട്ടര്‍ തുറന്നത്. ബാണാസുര സാഗര്‍ വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറന്നതാണു കഴിഞ്ഞ തവണ വയനാട്ടില്‍ പ്രളയക്കെടുതി രൂക്ഷമാക്കിയത്. പ്രളയഭീതിയില്‍ ഇരുകരകളിലുമുള്ള ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയിലെ കബനി അണക്കെട്ടിലേക്കാണ് ബാണാസുരസാഗര്‍ അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത്.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ മുണ്ടേരിക്കടുത്ത് വണിയംപുഴയിൽ 200 പേർ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യത്തിനായി പുറപ്പെട്ട സൈന്യം ചാലിയാറിൽ വെള്ളപ്പാച്ചിൽ കാരണം പുഴ കടക്കാനാകാതെ നിൽക്കുകയാണ്. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും ഇപ്പോഴും തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. കവളപ്പാറയില്‍ രക്ഷാപ്രവർത്തനം നടക്കുന്നതിന്റെ മറുഭാഗത്ത് വീണ്ടും ഉരുൾപ്പൊട്ടിയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അതിനിടെ കവളപ്പാറയിൽ നിന്നും പുത്തുമലയിൽ നിന്നും ഇന്ന് ഒരു മൃതദേഹം വീതം ‌കണ്ടെത്തി.

Read More >>