വയനാട് ചുരത്തിൽ വാഹനങ്ങൾ നിർത്തുന്നതിന് നിരോധനം

നിരോധനം നവംബർ ഒന്നു മുതൽ നിലവിൽ വരും. ചുരത്തിൽ വാഹനങ്ങൾ നിർത്തിയിട്ട് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

വയനാട് ചുരത്തിൽ വാഹനങ്ങൾ നിർത്തുന്നതിന് നിരോധനം

വയനാട് ചുരത്തിൽ ഇനി വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല. ചുരത്തിൽ വാഹനങ്ങൾ നിർത്തുന്നത് നിരോധിച്ചതായി ജില്ലാ കളക്ടർമാർ അറിയിച്ചു. ഇരു ജില്ലകളിലേയും കളക്ടർമാരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിന്റേതാണ് തീരുമാനം.

നിരോധനം നവംബർ ഒന്നു മുതൽ നിലവിൽ വരും. ചുരത്തിൽ വാഹനങ്ങൾ നിർത്തിയിട്ട് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. നിരോധനം നിലവിൽ വന്നാൽ വൈത്തിരി ഭാ​ഗത്ത് നിർത്തിയേണ്ടിവരും. ഇത് കാഴ്ചകൾ കാണുന്നതിന് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

ചുരം നവീകരിക്കാനും സിസി ടിവി അടക്കമുള്ളവ സ്ഥാപിക്കാനും വൈദ്യുതീകരിക്കാനും ധാരണയായിട്ടുണ്ട്. ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർക്കാണ് ചുരത്തിന്റെ സുരക്ഷാ ചുമതല.


Read More >>