കെ എം ഷാജഹാൻ ഉൾപ്പെടെ അഞ്ചുപേർക്ക് ഉപാധികളോടെ ജാമ്യം

സമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചന ആരോപിച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോടതി ഇവരെ റിമാൻഡ് ചെയ്യുകയും തുടർന്ന് പൊലീസിന്റെ ആവശ്യപ്രകാരം ഷാജഹാൻ ഉൾപ്പെടെയുള്ളവരെ നാലുമണിക്കൂർ ചോദ്യം ചെയ്യാൻ ‌പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നു. ഷാജഹാനെ ഒരു മണിക്കൂർ ജയിലിൽ ചോദ്യം ചെയ്യാമെന്നായിരുന്നു കോടതിയുടെ നിർദേശം. തുടർന്ന് ഇന്നുരാവിലെയാണ് കോടതി അഞ്ചുപേരുടേയും ജാമ്യാപേക്ഷ പരി​ഗണിച്ചത്.

കെ എം ഷാജഹാൻ ഉൾപ്പെടെ അഞ്ചുപേർക്ക് ഉപാധികളോടെ ജാമ്യം

ഡിജിപി ഓഫീസിനു മുന്നിലെ ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിലായ കെഎം ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജാമ്യം. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാൻ, എസ്‌യുസിഐ നേതാവ് ഷാജർഖാൻ, ഭാര്യ മിനി, എസ്‌യുസിഐ പ്രവർത്തകൻ ശ്രീകുമാർ, തോക്കുസ്വാമി എന്നു വിളിക്കപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ എന്നിവർക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാൽ എന്തൊക്കെയാണ് ഉപാധികൾ എന്നു വ്യക്തമായിട്ടില്ല.

സമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചന ആരോപിച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോടതി ഇവരെ റിമാൻഡ് ചെയ്യുകയും തുടർന്ന് പൊലീസിന്റെ ആവശ്യപ്രകാരം ഷാജഹാൻ ഉൾപ്പെടെയുള്ളവരെ നാലുമണിക്കൂർ ചോദ്യം ചെയ്യാൻ ‌പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നു. ഷാജഹാനെ ഒരു മണിക്കൂർ ജയിലിൽ ചോദ്യം ചെയ്യാമെന്നായിരുന്നു കോടതിയുടെ നിർദേശം. തുടർന്ന് ഇന്നുരാവിലെയാണ് കോടതി അഞ്ചുപേരുടേയും ജാമ്യാപേക്ഷ പരി​ഗണിച്ചത്.

ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളും ഡിജിപി ഓഫിസിനു മുമ്പില്‍ നിരാഹാര സമരം നടത്താന്‍ എത്തിയപ്പോള്‍ പൊലീസ് തടയുകയും വലിച്ചിഴക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരോടൊപ്പം കെ എം ഷാജഹാന്‍ ഉള്‍പ്പെടെയുളള മറ്റു അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവർ സമരത്തിൽ നുഴഞ്ഞുകയറിയതാണെന്നും ​ഗൂഡാലോചന ഉണ്ടെന്നുമായിരുന്നു പൊലീസ് വാദം. ഇതേ തുടർന്ന് നേരത്തെ, ഇവരുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.