ചലച്ചിത്ര പുരസ്കാര ചടങ്ങിന് കണ്ണൂരിലെത്തിയ കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സിബിഐ കോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥ ലംഘിച്ച് തലശേരിയിൽ എത്തിയതിനെ തുടർന്നാണ് സിബിഐ കോടതിയിൽ പോയത്. തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡിൽ കാരായി രാജൻ പങ്കെടുത്തിരുന്നു.

ചലച്ചിത്ര പുരസ്കാര ചടങ്ങിന് കണ്ണൂരിലെത്തിയ കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സിബിഐ കോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥ ലംഘിച്ച് തലശേരിയിൽ എത്തിയതിനെ തുടർന്നാണ് സിബിഐ കോടതിയിൽ പോയത്.

തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡിൽ കാരായി രാജൻ പങ്കെടുത്തിരുന്നു. കുടുംബത്തെയും അഭിഭാഷകനെയും കാണാനാണ് ചലച്ചിത്ര അവാര്‍ഡ് ദാന വേദിയിലെത്തിയതെന്നാണ് കാരായി രാജന്റെ വിശദീകരണം.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അവാര്‍ഡ് ദാനം കാണുന്നതിന് മുന്‍ നിരയില്‍ ഇരുന്ന കാരായി രാജന്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന പ്രത്യേക കാര്‍ഡ് ധരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്ന് സംഭവം വിവാദമായതോടെ വിശദീകരണവുമായി കാരായി രംഗത്തെത്തി.

കോടതി അനുമതിയോടെയാണ് താന്‍ കണ്ണൂരിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചെയ്യാത്ത തെറ്റിന് വേട്ടയാടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കാരായി പറഞ്ഞു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ എറണാകുളം ജില്ല വിട്ടുപോകാന്‍ കാരായി രാജന്‍ സിബിഐ കോടതി അനുമതി നല്‍കിയിരുന്നു. പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു അനുമതി. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവച്ചിരുന്നു.

തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതിയാണ് കാരായി രാജന്‍. 2006 ഒക്ടോബറിലാണ് എൻഡിഎഫ് പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ടത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായതിനാൽ കോടതിയുടെ അനുമതിയോടെ ജില്ലാ പഞ്ചായത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കാനും കഴിഞ്ഞിരുന്നു.

Read More >>