ബാഹുബലി ചിത്രീകരിച്ചതു മൂലം കണ്ണൂരിലെ വനമേഖലയ്ക്ക് യാതൊരു പരിസ്ഥിതി നാശമുണ്ടായിട്ടില്ല; വസ്തുതകള്‍ വിശദമാക്കി റേഞ്ച് ഓഫീസര്‍ ജോഷില്‍ മാളിയേക്കല്‍

സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ വഴി തടസപ്പെട്ടു എന്ന് കാണിച്ച് ഒരു സ്ത്രീയുടെ പരാതി ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഇക്കാര്യത്തെപ്പറ്റി അവരോട് തിരക്കിയപ്പോള്‍ തന്റെ വനാവകാശരേഖ ഉപയോഗിച്ച് അവരോട് പോലും ചോദിക്കാതെ കോതിയില്‍ അപ്പീല്‍ നല്‍കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാത്രമല്ല അവര്‍ താമസിക്കുന്നത് ഷൂട്ടിങ്ങ് നടന്ന സ്ഥലത്ത് നിന്നു വളരെ ദൂരെയാണെന്നും ജോഷില്‍ വ്യക്തമാക്കുന്നു.

ബാഹുബലി ചിത്രീകരിച്ചതു മൂലം കണ്ണൂരിലെ വനമേഖലയ്ക്ക് യാതൊരു പരിസ്ഥിതി നാശമുണ്ടായിട്ടില്ല; വസ്തുതകള്‍ വിശദമാക്കി റേഞ്ച് ഓഫീസര്‍ ജോഷില്‍ മാളിയേക്കല്‍

കണ്ണൂരിലെ കണ്ണവം വനമേഖലയ്ക്ക് ബാഹുബലിയുടെ ചിത്രീകരണത്തിലൂടെ പരിസ്ഥിതി നാശമുണ്ടായി എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍. സിനിമയുടെ ചിത്രീകരണം നടന്ന വനമേഖലയുടെ ചുമതലയുള്ള റേഞ്ച് ഓഫീസര്‍ ജോഷില്‍ മാളിയേക്കലാണ് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്. പ്രസ്തുത പ്രദേശം വര്‍ഷങ്ങളായി പൊലീസിന് പരിശീലനം നല്‍കി വരുന്ന ജംഗിള്‍ ക്യാമ്പാണെന്നും വന്യജീവികള്‍ താരതമ്യേന കുറവുള്ള ഇവിടെ, ടാര്‍ റോഡില്‍ നിന്ന് നൂറുമീറ്റര്‍ മാത്രം അകലെയായാണ് ചിത്രീകരണം നടന്നതെന്നും ജോഷില്‍ തന്റെ പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

കണ്ണവത്തില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സിനിമയില്‍ മിനുറ്റുകള്‍ മാത്രമാണുള്ളതെന്നും സിനിമയില്‍ മറിച്ചിടുന്നതായി കാണിക്കുന്ന മരം തെര്‍മോക്കോളില്‍ നിര്‍മ്മിച്ചതാണെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയ്ക്കു പ്രമദശവാസികളുടെ സമരം അവിടെ നടന്നിരുന്നു. എന്നാല്‍ അത് സിനിമയ്ക്കു അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നില്ല. സിനിമക്ക് അനുമതി നല്‍കാമെങ്കില്‍ തങ്ങളുടെ ആവശ്യങ്ങളും അനുവദിച്ചുകൂടെ എന്ന് ചോദിച്ചുകൊണ്ടായിരുന്നു സമരമെന്നും ജോഷില്‍ വിശദീകരിക്കുന്നു.

സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ വഴി തടസപ്പെട്ടു എന്ന് കാണിച്ച് ഒരു സ്ത്രീയുടെ പരാതി ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഇക്കാര്യത്തെപ്പറ്റി അവരോട് തിരക്കിയപ്പോള്‍ തന്റെ വനാവകാശരേഖ ഉപയോഗിച്ച് അവരോട് പോലും ചോദിക്കാതെ കോതിയില്‍ അപ്പീല്‍ നല്‍കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാത്രമല്ല അവര്‍ താമസിക്കുന്നത് ഷൂട്ടിങ്ങ് നടന്ന സ്ഥലത്ത് നിന്നു വളരെ ദൂരെയാണെന്നും ജോഷില്‍ വ്യക്തമാക്കുന്നു.

24 ദിവസത്തെ ഷൂട്ടിങ്ങിനായി 3.60 ലക്ഷം രൂപ ഫീസായും 15000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായും അടച്ചാണ് ചിത്രീകരണത്തിനുള്ള അനുമതി വാങ്ങിയത്. തലശ്ശേരി മാനന്തവാടി റോഡില്‍ ചങ്ങല ഗെയ്റ്റ് എന്ന സ്ഥലത്ത് നിന്നും കാടിനകത്തുള്ള പെരുവ ചെമ്പുക്കാവ് തുടങ്ങിയ ഗ്രാമങ്ങളിലേക്ക് പോകുന്ന ടാര്‍ റോഡില്‍ രണ്ട് കിലോമീറ്റര്‍ അകത്തായി ടാര്‍ റോഡിന്റെ അരികിലെ താത്കാലിക ഡിപ്പോയിലും റോഡില്‍ നിന്നും കേവലം നൂറ് മീറ്റര്‍ അകത്ത് മാത്രമായി സ്ഥിതി ചെയ്യുന്ന പുഴക്കരയിലുമാണ് ഷൂട്ടിങ്ങിനായി അനുമതി നല്‍കിയത്. ജനുവരി ആദ്യത്തോടെ പുറത്ത് നിന്നും നിര്‍മ്മിച്ച് കൊണ്ടുവന്ന ചില വസ്തുക്കള്‍ കൂട്ടിയോജിപ്പിച്ച് പുഴക്കരയില്‍ മൂന്ന് നാല് ചെറിയ കല്‍മണ്ഡപങ്ങള്‍ ചേര്‍ന്ന ഒരു സെറ്റ് ഷൂട്ടിങ്ങിനായി തയ്യാറാക്കിയായിരുന്നു ചിത്രീകരണം നടത്തിയത്- ജോഷില്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വന നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളും ചിത്രീകരണത്തില്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്നും അതെല്ലാം ഉറപ്പു വരുത്തിയിരുന്നുവെന്നും ജോഷില്‍ തന്റെ പോസ്റ്റില്‍ പറയുന്നു.