കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്‌തെന്നു പരാതി: ഒരാള്‍ കസ്റ്റഡിയില്‍; കേസില്‍ പൊലീസ് അലംഭാവം കാട്ടിയെന്ന്‌ ആക്ഷേപം

കുട്ടിയെ പീഡിപ്പിച്ചെന്നു കാട്ടി മാര്‍ച്ച് 18ന് തങ്ങള്‍ കൊല്ലം ഈസ്റ്റ് പൊലീസില്‍ സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും ഇതു സ്വീകരിക്കാന്‍ വനിതാ എസ്‌ഐ തയ്യാറായില്ലെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു. പ്രശ്‌നം പറഞ്ഞ് ഒതുക്കിത്തീര്‍ക്കാമെന്നായിരുന്നു മറുപടി. പിന്നീട് നടപടിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് പരാതിയുമായി വീണ്ടും പൊലീസിനെ സമീപിച്ചത്.

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്‌തെന്നു പരാതി: ഒരാള്‍ കസ്റ്റഡിയില്‍; കേസില്‍ പൊലീസ് അലംഭാവം കാട്ടിയെന്ന്‌ ആക്ഷേപം

കൊല്ലത്ത് പതിനാലുകാരിയായ ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മൂന്നുപേര്‍ ചേര്‍ന്ന് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. എന്നാല്‍ പരാതിയില്‍ പൊലീസ് ആദ്യം നടപടി സ്വീകരിക്കാതെ അലംഭാവം കാട്ടിയെന്ന് ആക്ഷേപമുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം തുടര്‍നടപടികളിലേക്കു നീങ്ങുമെന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സിഐ മഞ്ജുലാല്‍ നാരദ ന്യൂസിനോടു പറഞ്ഞു.

സിനിമയില്‍ അഭിനയിക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണു പരാതി. ഒമ്പതുമാസം മുമ്പാണ് സംഭവം. രണ്ടു ഹ്രസ്വ സിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിക്കാണ് ദുര്‍ഗതിയുണ്ടായത്. ഒരു സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

തുടര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചെന്നു കാട്ടി മാര്‍ച്ച് 18ന് തങ്ങള്‍ കൊല്ലം ഈസ്റ്റ് പൊലീസില്‍ സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും ഇതു സ്വീകരിക്കാന്‍ വനിതാ എസ്‌ഐ തയ്യാറായില്ലെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു. പ്രശ്‌നം പറഞ്ഞ് ഒതുക്കിത്തീര്‍ക്കാമെന്നായിരുന്നു മറുപടി. പിന്നീട് നടപടിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് പരാതിയുമായി വീണ്ടും പൊലീസിനെ സമീപിച്ചത്.

അതേസമയം, പരാതി സ്വീകരിക്കാനും നടപടിയെടുക്കാനും പൊലീസ് മടിച്ചതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്ന ആരോപണം ശക്തമാണ്. പ്രതികളുടെ ഉന്നത രാഷ്ട്രീയ ബന്ധമാണ് പൊലീസിന്റെ നിഷ്‌ക്രിയത്തിനു കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.


Read More >>