അട്ടപ്പള്ളത്തെ സഹോദരിമാരുടെ ദുരൂഹ മരണം: ആക്ഷന്‍ കൗണ്‍സിലിന്റെ ജനകീയ കണ്‍വെന്‍ഷന്‍ നാളെ

'രണ്ടാമത്തെ സഹോദരിയുടേത് കൊലപാതകമാണെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ഐജി തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ലോക്കല്‍ പൊലീസ് അത് തള്ളി ആത്മഹത്യ എന്ന നിലയിലേക്ക് എത്തിച്ച് അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെയും, സ്ഥലത്ത് മദ്യത്തിലും മയക്കുമരുന്നിലും അകപ്പെട്ടിരിക്കുന്നവരെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ അതില്‍ നിന്ന് മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുമാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചതെന്ന് ഭാരവാഹികള്‍ നാരദ ന്യൂസിനോട് പറഞ്ഞു.

അട്ടപ്പള്ളത്തെ സഹോദരിമാരുടെ ദുരൂഹ മരണം: ആക്ഷന്‍ കൗണ്‍സിലിന്റെ ജനകീയ കണ്‍വെന്‍ഷന്‍ നാളെ

അട്ടപ്പളളം സഹോദരിമാരുടെ ദുരൂഹ മരണത്തിലെ മുഴുവന്‍ പ്രതികളേയും പിടികൂടി പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നാളെ അട്ടപ്പള്ളത്ത് ജനകീയ കണ്‍വെന്‍ഷന്‍ നടക്കും.

'രണ്ടാമത്തെ സഹോദരിയുടേത് കൊലപാതകമാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ഐജി തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ലോക്കല്‍ പൊലീസ് അത് തള്ളി ആത്മഹത്യ എന്ന നിലയിലേക്ക് എത്തിച്ച് അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഉടനെ പിടികൂടുമെന്നുമാണ് പൊലിസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ കിട്ടിയ പ്രതികളില്‍ കേസ് അവസാനിപ്പിക്കുകയാണ് പൊലീസ്.

ഇതിനെതിരെയും, സ്ഥലത്ത് മദ്യത്തിലും മയക്കുമരുന്നിലും അകപ്പെട്ടിരിക്കുന്നവരെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ അതില്‍ നിന്ന് മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുമാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചതെന്ന് ഭാരവാഹികള്‍ നാരദ ന്യൂസിനോട് പറഞ്ഞു. ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ ആദ്യത്തെ ജനകീയ കണ്‍വെന്‍ഷന്‍ നാളെ വൈകീട്ട് അട്ടപ്പള്ളത്ത് നടക്കും.

കഞ്ചിക്കോടിനടുത്ത് അട്ടപ്പള്ളം ശെല്‍വപുരത്താണ് മാര്‍ച്ച് ആദ്യവാരത്തില്‍ ഒമ്പതു വയസുകാരി ശരണ്യയെ വീടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പതിനൊന്നുകാരിയായ ചേച്ചി കൃതികയും ജനുവരി 12 ന് ഇതേ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.. ഒറ്റ മുറി വീട്ടിലെ ഉത്തരത്തില്‍ ഒരെ സ്ഥലത്താണ് ഇരുവരെയും തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടത്.

Read More >>