പോസ്റ്ററൊട്ടിക്കുന്നതിനിടെ ആക്രമിച്ചത് സിപിഐഎം പ്രവര്‍ത്തകരെന്ന് ആര്‍.എം.പിക്കാരനായ വിഷ്ണു കുക്കു; പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന് സിപിഐഎം

എളമന്‍കോട്ട് കടവ് ശിവ ക്ഷേത്രത്തിന് സമീപം പോസ്റ്ററൊട്ടിക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് വിഷ്ണുവിനെയും കൂടെയുണ്ടായിരുന്ന ഗണേശനെയും ബൈക്കിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് വിഷ്ണുവിന്റെ ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് വടകര ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ഗണേശനെ പിടിച്ചുതള്ളിയശേഷം നീ പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിടുമോയെന്ന് ചോദിച്ചായിരുന്നു ആക്രമിച്ചതെന്ന് വിഷ്ണു കുക്കു നാരദാന്യൂസിനോട് പറഞ്ഞു.

പോസ്റ്ററൊട്ടിക്കുന്നതിനിടെ ആക്രമിച്ചത് സിപിഐഎം പ്രവര്‍ത്തകരെന്ന് ആര്‍.എം.പിക്കാരനായ വിഷ്ണു കുക്കു; പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന് സിപിഐഎം

വടകര ഏറാമല പഞ്ചായത്തിലെ കുന്നുമ്മക്കരയില്‍ ആര്‍ എം പിയുടെ പ്രചാരണ പോസ്റ്ററൊട്ടിക്കുന്നതിനിടെ ആക്രമിച്ചത് സിപിഐഎം പ്രവര്‍ത്തകരാണെന്ന് പരിക്കേറ്റ വിഷ്ണു കുക്കു. എളമന്‍കോട്ട് കടവ് ശിവ ക്ഷേത്രത്തിന് സമീപം പോസ്റ്ററൊട്ടിക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് വിഷ്ണുവിനെയും കൂടെയുണ്ടായിരുന്ന ഗണേശനെയും ബൈക്കിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് വിഷ്ണുവിന്റെ ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് വടകര ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗണേശനെ പിടിച്ചുതള്ളിയശേഷം നീ പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിടുമോയെന്ന് ചോദിച്ചായിരുന്നു ആക്രമിച്ചതെന്ന് വിഷ്ണു കുക്കു നാരദാന്യൂസിനോട് പറഞ്ഞു. അതേസമയം ആക്രമണത്തില്‍ പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന് കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ആര്‍ എം പി പ്രവര്‍ത്തകനായിരുന്ന വിഷ്ണു ഒന്നര വര്‍ഷമായി ദുബൈയിലായിരുന്നു. കഴിഞ്ഞയാഴ്ച്ച അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു. ഇതിനിടെയാണ് ആക്രമണം. എടാച്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

Story by