ഹർത്താലിൽ കാസർഗോഡ് നേരിയ സംഘർഷം; കാഞ്ഞങ്ങാട് മിനി സിവിൽസ്റ്റേഷനിലേക്ക് യുഡിഎഫ് പ്രവർത്തകർ ഇരച്ചു കയറി

കാഞ്ഞങ്ങാട് നഗരത്തിൽ പ്രകടനം നടത്തിയ യുഡിഎഫ് പ്രവർത്തകർ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് തള്ളിക്കയറി. ഹർത്താലായതിനാൽ ഓഫീസ് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മുദ്രാവാക്യം മുഴക്കിയാണ് പത്തോളം വരുന്ന പ്രവർത്തകരാണ് മിനി സിവിൽ സ്റ്റേഷനിലേക്ക് തള്ളിക്കയറിയത്. ഇവരെ പോലീസെത്തി അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ഹർത്താലിൽ കാസർഗോഡ് നേരിയ സംഘർഷം; കാഞ്ഞങ്ങാട് മിനി സിവിൽസ്റ്റേഷനിലേക്ക് യുഡിഎഫ് പ്രവർത്തകർ ഇരച്ചു കയറി

യുഡിഎഫ്- ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനിടെ കാസർഗോഡ് നേരിയ സംഘർഷം. ഉദുമയ്ക്കു സമീപം മാങ്ങാട് റോഡ് തടഞ്ഞ ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തി വീശി. കല്ലും മരത്തടികളും ഉപയോഗിച്ച് റോഡ് തടഞ്ഞ മുപ്പതോളം വരുന്ന യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിൽ നേരിയ തോതിൽ കശപിശയുണ്ടായി. തുടർന്ന് പോലീസ് ലാത്തി വീശി പ്രവർത്തകരെ ഓടിക്കുകയായിരുന്നു.

ഹർത്താലിനോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ പ്രകടനം നടത്തിയ യുഡിഎഫ് പ്രവർത്തകർ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് തള്ളിക്കയറി. ഹർത്താലായതിനാൽ ഓഫീസ് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മുദ്രാവാക്യം മുഴക്കിയാണ് പത്തോളം വരുന്ന പ്രവർത്തകരാണ് മിനി സിവിൽ സ്റ്റേഷനിലേക്ക് തള്ളിക്കയറിയത്.

ഹൊസ്ദുർഗ് സിഐ സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ലയിൽ ഹർത്താൽ ഏതാണ്ട് പൂർണമാണ്.