കടമ്മനിട്ടയില്‍ ദളിതരായ അച്ഛനും മകനും നേരെ 15 അംഗ സംഘത്തിന്റെ ആക്രമണവും ജാതിപ്പേരു വിളിച്ച് ആക്ഷേപവും

കടമ്മനിട്ട കല്ലേരിമുക്ക് സ്വദേശി വി കെ തങ്കപ്പനും മകന്‍ സജു (33)വിനും നേരെയാണ് പ്രദേശത്തെ തന്നെ ഒരു സംഘം യുവാക്കളുടെ മര്‍ദ്ദനമുണ്ടായത്. കല്ലേരിമുക്ക് സ്വദേശി തന്നെയായ മുളന്തറ വട്ടോണ്‍ മേമുറി വീട്ടില്‍ സോബിന്റെ നേതൃത്വത്തിലുള്ള 15 ഓളം പേരാണ് ഇരുവരേയും മര്‍ദ്ദിച്ച് അവശരാക്കിയത്. ബിയര്‍ കുപ്പിയും മറ്റുംകൊണ്ടായിരുന്നു മര്‍ദ്ദനം. ഇതിനിടെ ഇവര്‍ തങ്കപ്പനേയും മകനേയും ജാതിപ്പേരു വിളിച്ചും ആക്ഷേപിക്കുന്നുണ്ടായിരുന്നു. 'പൊലയനേയും കുറവനേയും ഒക്കെ തല്ലിയാല്‍ ഇവിടാരാടാ ചോദിക്കാന്‍?, നീയൊക്കെ ഞങ്ങളെ എന്തേലും ചെയ്യുമോടാ, നീയൊക്കെ എന്തു കാണിക്കുമെന്നൊന്നു കാണണം' എന്നാക്രോശിച്ചായിരുന്നു സംഘത്തിന്റെ ആക്രമണമെന്നു ബന്ധു സുരേഷ് നാരദാ ന്യൂസിനോടു പറഞ്ഞു. ഇരുപതു മിനിറ്റോളം തുടര്‍ന്ന ആക്രമണത്തിനുശേഷം സംഘം തിരികെപ്പോവുകയായിരുന്നു.

കടമ്മനിട്ടയില്‍ ദളിതരായ അച്ഛനും മകനും നേരെ 15 അംഗ സംഘത്തിന്റെ ആക്രമണവും ജാതിപ്പേരു വിളിച്ച് ആക്ഷേപവും

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയില്‍ ദളിതരായ അച്ഛനും മകനും നേരെ 15 അംഗ സംഘത്തിന്റെ ആക്രമണവും ജാതിപ്പേരു വിളിച്ച് ആക്ഷേപവും. കടമ്മനിട്ട കല്ലേരിമുക്ക് സ്വദേശി വി കെ തങ്കപ്പനും മകന്‍ സജു (33)വിനും നേരെയാണ് പ്രദേശത്തെ തന്നെ ഒരു സംഘം യുവാക്കളുടെ മര്‍ദ്ദനമുണ്ടായത്. കല്ലേരിമുക്ക് സ്വദേശി തന്നെയായ മുളന്തറ വട്ടോണ്‍ മേമുറി വീട്ടില്‍ സോബിന്റെ നേതൃത്വത്തിലുള്ള 15 ഓളം പേരാണ് ഇരുവരേയും മര്‍ദ്ദിച്ച് അവശരാക്കിയത്.

തങ്കപ്പന്‍ തന്റെ വീട്ടിലെത്തി ചീത്തവിളിച്ചെന്നു ആരോപിച്ചായിരുന്നു ആളെക്കൂട്ടി വന്ന് സോബിന്‍ മര്‍ദ്ദിച്ചതെന്ന് ഇവരുടെ ബന്ധു സുരേഷ് നാരദാ ന്യൂസിനോടു പറഞ്ഞു. ഇന്നലെ രാത്രി ഏഴരയോടെ കല്ലേരിമുക്ക് ആശുപത്രി ജങ്ഷനിലായിരുന്നു സംഭവം. കടത്തിണ്ണയില്‍ നില്‍ക്കുകയായിരുന്ന തങ്കപ്പനു മുന്നിലേക്കു, 'നീ ഞങ്ങടെ അച്ഛനെ ചീത്തവിളിക്കുമോടാ' എന്നാക്രോശിച്ച് സോബിന്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇവിടുന്നു വലിച്ചു റോഡിലിറക്കിയായിരുന്നു മര്‍ദ്ദനം. ആദ്യം ഒരു ബൈക്കിലെത്തിയ മൂന്നുപേരാണ് തങ്കപ്പനെ മര്‍ദ്ദിച്ചത്. ഇതുകണ്ട് തടയാനെത്തിയപ്പോഴാണ് മകന്‍ സജുവിനു നേരെയും ആക്രമണമുണ്ടായത്. ഈ സമയം മറ്റു നാലു ബൈക്കുകളിലായി 12 പേരും കൂടി എത്തുകയായിരുന്നു.

ബിയര്‍ കുപ്പിയും മറ്റുംകൊണ്ടായിരുന്നു മര്‍ദ്ദനം. ഇതിനിടെ ഇവര്‍ തങ്കപ്പനേയും മകനേയും ജാതിപ്പേരു വിളിച്ചും ആക്ഷേപിക്കുന്നുണ്ടായിരുന്നു. 'പൊലയനേയും കുറവനേയും ഒക്കെ തല്ലിയാല്‍ ഇവിടാരാടാ ചോദിക്കാന്‍?, നീയൊക്കെ ഞങ്ങളെ എന്തേലും ചെയ്യുമോടാ, നീയൊക്കെ എന്തു കാണിക്കുമെന്നൊന്നു കാണണം' എന്നാക്രോശിച്ചായിരുന്നു സംഘത്തിന്റെ ആക്രമണമെന്നു സുരേഷ് പറഞ്ഞു. ഇരുപതു മിനിറ്റോളം തുടര്‍ന്ന ആക്രമണത്തിനുശേഷം സംഘം തിരികെപ്പോയി.

ഇതോടെ, വിവരമറിഞ്ഞു സ്ഥലത്തെത്തിയ ആറന്മുള എസ്‌ഐ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇരുവരേയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തങ്കപ്പന് പ്രാഥമിക ചികിത്സ നല്‍കി. മുഖത്തിനും തലയ്ക്കും കണ്ണിനു പരിക്കേറ്റ സജു ഇപ്പോള്‍ കോഴഞ്ചേരി ഗവ.ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്.

എന്നാല്‍ സജുവിന്റേയും തങ്കപ്പന്റേയും മൊഴിയെടുക്കാന്‍ ആശുപത്രിയിലെത്തിയ ആറന്മുള എഎസ്‌ഐ സുരേഷ് ഇരുവരേയും ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ച വിഷയം രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നു സാമൂഹികപ്രവര്‍ത്തകനായ സുദീപ് ശ്രീധരന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. ഇതിനെ തങ്ങള്‍ എതിര്‍ത്തതോടെ കുറ്റക്കാര്‍ക്ക് രക്ഷപെടാന്‍ പഴുതുണ്ടാക്കുന്ന രീതിയിലായിരുന്നു പിന്നീട് മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചത്. ഇതും തങ്ങള്‍ എതിര്‍ക്കുകയും എസ്പിക്കു നേരിട്ടു പരാതി നല്‍കിക്കോളാമെന്നു പറഞ്ഞ് എഎസ്‌ഐയെ പറഞ്ഞയക്കുകയുമായിരുന്നു എന്നും സുദീപ് വ്യക്തമാക്കി. തുടര്‍ന്ന് ഇക്കാര്യം പത്തനംതിട്ട എസ്പിയോട് ഫോണില്‍ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും സംഭവം അന്വേഷിക്കാമെന്നു അദ്ദേഹം ഉറപ്പുനല്‍കിയതായും സുദീപ് പറഞ്ഞു. നാളെ രാവിലെ എസ്പിക്കു പരാതി നല്‍കുമെന്നും സുദീപ് വ്യക്തമാക്കി.

Read More >>