എടിഎമ്മുകൾ ഇന്നും കാലി; ആഘോഷത്തിരക്കിനിടയിലും പണത്തിനു വേണ്ടി നെട്ടോട്ടം

പ്രധാനകേന്ദ്രങ്ങളിലും ബാങ്കുകളോട് ചേർന്നുള്ള ചില എടിഎമ്മുകളിലും മാത്രമാണ് പണം ലഭിക്കുന്നത്. ഇവിടങ്ങളിലും ഇന്നത്തോടെ പണം കാലിയാകും. ഈസ്റ്റർ എത്തുമ്പോഴേക്കും മുഴുവൻ എടിഎമ്മുകളും കാലിയാവാനിടയുണ്ടെന്നതിനാൽ പലരും പരമാവധി തുകയാണ് പിൻവലിക്കുന്നത്. ഇതും എടിഎം പെട്ടന്ന് കാലിയാവാൻ കാരണമാവുന്നുണ്ട്.

ദുഃഖവെള്ളി - വിഷു ആഘോഷങ്ങൾക്കിടയിലും എടിഎമ്മുകൾ കാലിയായി തുടരുന്നു. ആഘോഷത്തിനിടയിലും പണം തേടി ജനങ്ങൾ നെട്ടോട്ടത്തിലാണ്. അവധി ദിനമായതിനാൽ കാലിയായ എടിഎമ്മുകളിൽ വരും ദിനങ്ങളിലും പണമെത്താനിടയില്ല.

വിശേഷാവസരങ്ങളിൽ അവസാന മണിക്കൂറുകളിൽ സജീവമാകാറുള്ള പച്ചക്കറി, മത്സ്യം, മാംസ വിപണിയും കറൻസി ക്ഷാമത്തെ തുടർന്ന് മെല്ലെപ്പോക്കിലാണ്.

Read More >>