ലോകത്ത് ഏറ്റവും നല്ല രുചിയുള്ള ഭക്ഷണം ഏതെന്ന് അറിയാമോ: അശ്വിന്‍ കൃഷ്ണ കാണിച്ചു തരുന്നു രുചിയിലൂടെ

വിശപ്പിനെ പ്രമേയമാക്കി നിര്‍മ്മിച്ച രുചി എന്ന ഹൃസ്വ ചിത്രം ഇതിനോടകം തന്നെ ലക്ഷകണക്കിന് ജനങ്ങളാണ് സമുഹമാധ്യമങ്ങളിലൂടെ കണ്ടുകഴിഞ്ഞത്.

ലോകത്ത് ഏറ്റവും നല്ല രുചിയുള്ള ഭക്ഷണം ഏതെന്ന് അറിയാമോ: അശ്വിന്‍ കൃഷ്ണ കാണിച്ചു തരുന്നു രുചിയിലൂടെ

മലയാളത്തില്‍ നിരവധി ഹൃസ്വ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതും വ്യത്യസ്തമാര്‍ന്ന പ്രമേയത്തിലൂടെ സമുഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ് രുചി. വിശപ്പിനെ പ്രമേയമാക്കി നിര്‍മ്മിച്ച രുചി എന്ന ഹൃസ്വ ചിത്രം ഇതിനോടകം തന്നെ ലക്ഷകണക്കിന് ജനങ്ങളാണ് സമുഹമാധ്യമങ്ങളിലൂടെ കണ്ടുകഴിഞ്ഞത്.


മലയാളം ക്ലാസില്‍ അരങ്ങ് ഉണരുന്നു എന്ന പാഠ്യ ഭാഗത്തെകുറിച്ച് അധ്യാപകന്‍ ക്ലാസ് എടുക്കുന്നതാണ് ചിത്രത്തിന്റെ തുടക്കം. രമേശന്‍ അടുത്തിരുന്ന രാധാകൃഷ്ണനോട് നിനക്ക് ഇന്നും അച്ചാര്‍ ആണല്ലേ എന്ന് പറഞ്ഞ് ചിരിക്കുന്നത്. ചിരിച്ചതിന്റെ കാരണം അറിയാന്‍ രമേശന്‍ എന്ന് വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ കാര്യം തിരക്കുന്നു. ഉച്ചത്തേ കറിയുടെ കാര്യം പറഞ്ഞ് ചിരിച്ചതാണ് രമേശന്റെ മറുപടി. എല്ലാം കുട്ടികളോടും വയറ് നിറച്ച് ആഹാരം കഴിച്ചല്ലോ എന്ന് അധ്യാപകന്‍ ചോദിച്ചപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ മറുപടിയും.

തുടര്‍ന്ന് അധ്യാപകന്റെ ചോദ്യം വന്നത്. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ആഹാരം ഏതാണ്. കുട്ടികള്‍ ഒരോരുത്തരായി അവരുടെ ഇഷ്ടവിഭവങ്ങള്‍ കൊതിയേറി പറയാന്‍ തുടങ്ങി. ഡെസ്‌ക്കില്‍ തലകുനിച്ച് കിടന്ന രാധാകൃഷ്ണനോട് നിനക്ക് ഇഷ്ടമുള്ള ഭക്ഷണം ഏതാണെന്ന് അധ്യാപകന്റെ ചോദ്യം .വിശപ്പിനാണ് ഏറ്റവും രുചി. വിശപ്പ് ഉണ്ടെങ്കില്‍ ചോറ് ഉണ്ണാന്‍ അത് പോരെ മാഷേ....

വ്യത്യസ്തമായ പ്രമേയത്തിലൂടെ മലയാളി മനസ്സുകള്‍ കീഴടക്കിയ രുചിയുടെ സംവിധാനവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത് അശ്വിന്‍ കൃഷ്ണയാണ്. ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വര്‍. ചിത്രത്തിന്റെ സംഗിതം നിര്‍വഹിച്ചിരിക്കുന്നത് സിബുസുകുമാരനാണ്.

Read More >>