നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം

14-ാം നിയമസഭയുടെ അഞ്ചാം സമ്മേളനം 32 ദിവസം നീണ്ട് ജൂണ്‍ എട്ടിനാണ് അവസാനിക്കുക. 2017-18 വര്‍ഷക്കാലത്തെ ബജറ്റ് ഇതേസമ്മേളനത്തില്‍ അവതരിപ്പിക്കും.

നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം

നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം. 14-ാം നിയമസഭയുടെ അഞ്ചാം സമ്മേളനം 32 ദിവസം നീണ്ട് ജൂണ്‍ എട്ടിനാണ് അവസാനിക്കുക. 2017-18 വര്‍ഷക്കാലത്തെ ബജറ്റ് ഇതേസമ്മേളനത്തില്‍ അവതരിപ്പിക്കും. അതോടൊപ്പം സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച ബില്ലും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും.

മന്ത്രി എംഎം മണിയുടെ വിവാദ പ്രസ്താവന,മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍, ജിഷ്ണുവിന്റെ അമ്മ പോലീസ് ആസ്ഥാനത്തുനടത്തിയ സമരം, ടിപി സെന്‍കുമാറിന്റെ തിരിച്ചുവരവ്, എകെ ശശീന്ദ്രന്റെ രാജി തുടങ്ങി സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയാകും.

ബജറ്റിലെ ധനാഭ്യര്‍ഥനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ ആവശ്യത്തിനായി ആറുദിവസവും മാറ്റിവെച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ മലയാളഭാഷ പഠനം നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കാന്‍ പദ്ധതിയുള്ളതായി സ്പീക്കർ ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ സമ്മേനത്തില്‍ നീക്കിവെച്ച നാല് ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകളും ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ട്.