മമ്മൂട്ടിയെ വിമര്‍ശിച്ചതിന് സ്ത്രീയുടെ ചിത്രത്തില്‍ ഉദ്ധരിച്ച ലിംഗത്തിന്റെ പടം ചേര്‍ത്ത് ഫാന്‍സിന്റെ പ്രതികാരം

മമ്മൂട്ടിയെ വിമര്‍ശിച്ചതിന് യുവതിയുടെ ചിത്രത്തില്‍ ഉദ്ദരിച്ച ലിംഗം ശുക്ലസ്രാവം നടത്തുന്ന ചിത്രമിട്ട് ഫാന്‍സിന്റെ പ്രതികാരം. ''മോഹന്‍ലാല്‍/മമ്മൂട്ടി എന്ന വ്യക്തിയുടെ മരണശേഷം നിങ്ങള്‍ ഫാന്‍സ് എന്ത് ചെയ്യും/ ഫാനിസം തുടരുമോ''എന്ന് അമല്‍ദേവ് സ്റ്റോണ്‍ഫീല്‍ഡ് എന്നയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് അധിക്ഷേപമുണ്ടായത്.

മമ്മൂട്ടിയെ വിമര്‍ശിച്ചതിന് സ്ത്രീയുടെ ചിത്രത്തില്‍ ഉദ്ധരിച്ച ലിംഗത്തിന്റെ പടം ചേര്‍ത്ത് ഫാന്‍സിന്റെ പ്രതികാരം

മമ്മൂട്ടിയെ വിമര്‍ശിച്ചതിന് യുവതിയുടെ ചിത്രത്തില്‍ ലിംഗം ശുക്ലസ്രാവം നടത്തുന്ന ചിത്രമിട്ട് ഫാന്‍സിന്റെ പ്രതികാരം. ''മോഹന്‍ലാല്‍/മമ്മൂട്ടി എന്ന വ്യക്തിയുടെ മരണശേഷം നിങ്ങള്‍ ഫാന്‍സ് എന്ത് ചെയ്യും/ ഫാനിസം തുടരുമോ''എന്ന് അമല്‍ദേവ് സ്റ്റോണ്‍ഫീല്‍ഡ് എന്നയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് അധിക്ഷേപമുണ്ടായത്. ഫെയ്‌സ്ബുക്കില്‍ പ്രകോപിതരായതിനെത്തുടര്‍ന്നാണ് ഫാന്‍സ്, അമല്‍ദേവിനൊപ്പം വനിതാ സുഹൃത്ത് നില്‍ക്കുന്ന ചിത്രത്തില്‍ ലിംഗം എഡിറ്റ് ചെയ്ത് ചേര്‍ത്ത് പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയെ ലൈംഗികമായി അധിക്ഷേപിക്കുന്ന നിരവധി കമന്റുകളും മമ്മൂട്ടി ഫാന്‍സ് ഇയാളുടെ പ്രൊഫൈലില്‍ ഇടുകയുണ്ടായി. ഇതിന് പുറമേ മമ്മൂട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്‍ബോക്‌സിലെത്തി അമല്‍ദേവിനെ ചീത്ത വിളിക്കുകയും ചെയ്തു.


'ഗ്രേറ്റ് ഫാദറിനെ പറ്റി മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും ചര്‍ച്ചകള്‍ നടത്തി അപ്പോഴാണ് മോഹന്‍ലാല്‍/മമ്മൂട്ടി എന്ന വ്യക്തിയുടെ മരണശേഷം നിങ്ങള്‍ ഫാന്‍സ് എന്ത് ചെയ്യും/ ഫാനിസം തുടരുമോ എന്ന് അമല്‍ദേവ് ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ഭീഷണിപ്പെടുത്തി ടൈംലൈനില്‍ പോസ്റ്റ് ചെയ്തു. അവിടെ കുറെ പേര്‍ വന്നിട്ട് മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും അമലിനെ തെറിവിളിക്കുകയുണ്ടായി. തുടര്‍ന്നാണ് അമലിനെ തെറിവിളിക്കുന്നത് കണ്ട സുഹൃത്തുക്കള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയത്. എന്റെയും മനുവിന്റെയും സുഹൃത്താണ് അമല്‍ദേവ്. രണ്ട് ഫാന്‍സ് വന്നിട്ട് അമലിനെ തെറിവിളിക്കാന്‍ തുടങ്ങി'

സംഭവത്തിന് ഇരയായ പെണ്‍കുട്ടി നാരദാ ന്യുസിനോട് പറഞ്ഞു.

മമ്മൂട്ടിയും മോഹന്‍ലാലും നിന്റെയൊക്കെ അപ്പനാണെന്ന് തോന്നുമല്ലോയെന്നും തന്തയും തള്ളയും ചാവാറായി കിടന്നാലും ഒരു തുള്ളി വെള്ളം കൊടുക്കാതെ ചീത്ത വിളിച്ച നീയൊക്കെയാണല്ലോ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആയുസിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടു നടക്കുന്നതെന്നും മനു ഫാൻസിനോട് കമന്റായി പറഞ്ഞിരുന്നു.

ഇതിനുശേഷം മനുവിനെ ഒരു ചാറ്റ് ഗ്രൂപ്പില്‍ ആഡ് ചെയ്തു തെറിവിളി തുടങ്ങി. മനു മമ്മൂട്ടിയുടെ ട്രോളുകള്‍ അതില്‍ ഇട്ടു. ശേഷം അവര്‍ അവന്റെ പ്രോഫൈല്‍ ഷെയര്‍ ചെയ്ത് തെറിവിളി ആയി. ഞാനും മനുവും കൂടി നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു അതില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് അതില്‍ നിന്ന് ഫോട്ടോ മാറ്റുകയും കൂട്ടുകാർ പ്രതിരോധത്തിനായി ഗ്രൂപ്പില് വരുകയും ചെയ്തു - പെണ്‍കുട്ടി പറയുന്നു

അതില്‍ എബി തോമസ് എന്നു പറയുന്ന ആളാണ് ഞാനും മനുവും നില്‍ക്കുന്ന ഫോട്ടോ കമന്റ് ചെയ്തത്. ഇതിനെത്രയാണ് റേറ്റ് എന്നും ചോദിച്ചു.
കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കേണ്ടെന്ന് കരുതി മനു മാപ്പ് പറഞ്ഞു. പക്ഷെ, അവര്‍ വിട്ടില്ല . പിന്നെയും ഫോട്ടോയില്‍ എഡിറ്റ് ചെയ്ത് ലിംഗത്തിൻറെ ചിത്രം ചേർത്തു. ഇവളുടെ പ്രൊഫൈല്‍ ലിങ്ക് ഷെയര്‍ ചെയ്യാന്‍ പോകുകയാണ് നീയൊക്കെ എന്ത് കാണിക്കും എന്ന് അറിയണമെന്നും ചോദിച്ചതായി പെണ്‍കുട്ടി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍
ചിത്രങ്ങള്‍ ഇതോടകം പ്രചരിച്ചുകഴിഞ്ഞു. മമ്മൂട്ടിഫാന്‍സിന്റെയും മോഹന്‍ലാല്‍ ഫാന്‍സിന്റെയും വ്യാജ ഐഡികളില്‍ പെണ്‍കുട്ടിയെ ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും കമന്റുകളും വ്യാപകമായി പ്രചരിക്കുകയാണ്. .


Read More >>