കലോത്സവം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ അസാപിന്റെ കുട്ടികള്‍

പരിപാടികള്‍ക്കിടയിലുണ്ടാകുന്ന പെട്ടെന്നുള്ള ചെറിയ ഇടവേളകളില്‍ നിശബ്ദ പ്രകടനങ്ങളും റോള്‍ പ്ലേകളുമാണ് കുട്ടികള്‍ നടത്തുന്നത്.

കലോത്സവം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ അസാപിന്റെ കുട്ടികള്‍

പ്ലാസ്റ്റിക് വിമുക്ത കലോത്സവം നടപ്പിലാക്കാന്‍ ഇത്തവണ എത്തിയിരിക്കുന്നത് അസാപ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) അംഗങ്ങളാണ്. കലോത്സവതത്തിന്റെ വിവിധ വേദികളില്‍ പ്ലാസ്റ്റിക്കിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുകയാണിവര്‍. ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.

കുട്ടികള്‍ ബോധവല്‍ക്കരണ പരിപാടിക്കിടയില്‍പരിപാടികള്‍ക്കിടയിലുണ്ടാകുന്ന പെട്ടെന്നുള്ള ചെറിയ ഇടവേളകളില്‍ നിശബ്ദ പ്രകടനങ്ങളും റോള്‍ പ്ലേകളുമാണ് കുട്ടികള്‍ നടത്തുന്നത്. ഇത് കാണികള്‍ക്ക് കൗതുകവും ഉണ്ടാക്കുന്നുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രകടനങ്ങളാണ് നടത്തുന്നത്. അതിലൂടെ ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും നശിച്ച് പോകാത്ത പ്ലാസ്റ്റിക് ഭീകരനെക്കുറിച്ചാണ് ഇവര്‍ ബോധവല്‍ക്കരണം നടത്തുന്നത്.ശനിയാഴ്ച്ച തൃശ്ശൂര്‍ ചാവക്കാട് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നിന്നുള്ള 57 വിദ്യാര്‍ത്ഥികളാണ് എത്തിയത്. ഒന്ന്, രണ്ട് വേദികളില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സംഘം കലോത്സവത്തിനെത്തുന്നവര്‍ക്കുള്ള പ്ലാസ്റ്റിക് വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. മറ്റ് രണ്ട് സംഘങ്ങളാണ് നിശബ്ദ പ്രകടനങ്ങളും റോള്‍ പ്ലേയും നടത്തുന്നത്. വരും ദിവസങ്ങളില്‍ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, വലപ്പാട്, കൊടകര, വടക്കഞ്ചേരി എന്നീ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ നിന്നുള്ള കുട്ടികളും ഇവിടെയെത്തും.

Read More >>