ഗ്രാമങ്ങളിലെ വാറ്റുപുരകളില്‍ അടുപ്പെരിയാന്‍ തുടങ്ങി; ആന്റണി നിരോധിച്ച ചാരായം വീണ്ടും തിരിച്ചുവരുമ്പോള്‍ സംഭവിക്കുന്നത്

മലയോരമേഖലയില്‍ വലിയ വാറ്റുപുരകള്‍ ഇപ്പോഴുമുണ്ട്. കല്യാണം, ആഘോഷദിനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഇപ്പോഴും കോഴിക്കോട്, വയനാട്, നിലമ്പൂര്‍ മലയോരമേഖലകളില്‍ ചാരായം വാറ്റിയെടുക്കാറുണ്ട്. വയനാട്ടിലെ പുല്‍പ്പള്ളി, പൂതാടി, വാകേരി, ബീനാച്ചി, ബത്തേരി, മൂലങ്കാവ്, കല്ലൂര്‍, മുത്തങ്ങ, കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ കുറ്റ്യാടി, തിരുവമ്പാടി, പശുക്കടവ്, കായണ്ണ, കക്കയം, മലപ്പുറത്തെ നിലമ്പൂര്‍, കരുളായി, വഴിക്കടവ്, പാലക്കാട് ജില്ലയിലെ അഗളി, അട്ടപ്പാടി പ്രദേശങ്ങളിലെല്ലാം തന്നെ വാറ്റുചാരായം സുലഭമായി ലഭിക്കുന്ന ഇടങ്ങളാണ്. നഗരങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് താഴിട്ടതോടെ നാട്ടിന്‍പുറങ്ങളിലെ വാറ്റുഗ്രാമങ്ങളിലേക്കിനി മദ്യപാനികളുടെ ഒഴുക്കായിരിക്കും.

ഗ്രാമങ്ങളിലെ വാറ്റുപുരകളില്‍ അടുപ്പെരിയാന്‍ തുടങ്ങി; ആന്റണി നിരോധിച്ച ചാരായം വീണ്ടും തിരിച്ചുവരുമ്പോള്‍ സംഭവിക്കുന്നത്

2002ല്‍ എ കെ ആന്റണി സര്‍ക്കാരിന്റെ ചാരായ നിരോധനം ഏറെ വിപ്ലവകരമായ തീരുമാനമായിരുന്നു. ഗ്രാമങ്ങളുടെ സ്വൈര്യാന്തരീക്ഷത്തിനു വിലങ്ങുതടിയായി നിലകൊണ്ടിരുന്ന ചാരായപ്പുരകളാണ് ഉറച്ച രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമായി പൊളിച്ചടുക്കപ്പെട്ടത്. എന്നാല്‍ മദ്യ ലഭ്യതയിലൊന്നും ഇത് കാര്യമായ കുറവുണ്ടാക്കിയില്ലെന്നത് വസ്തുതയാണു താനും. നാടന്‍ കള്ളുഷാപ്പുകളും വിദേശമദ്യശാലകളും വ്യാപകമാകുന്നതാണ് പിന്നീട് കേരളം കണ്ടത്. നഗരങ്ങളും ചെറുകിട പട്ടണങ്ങളും കേന്ദ്രീകരിച്ച് ബിവറജ് ഔട്ട് ലെറ്റുകള്‍ വ്യാപകമായി. പിന്നീട് കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സായിത് മാറി. ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുമ്പോള്‍ സര്‍ക്കാരിനു പ്രതിവര്‍ഷം 4000-5000 കോടി നഷ്ടമുണ്ടാകുകയും ആവശ്യക്കാരനാകട്ടെ ലഹരി ചാരായമായി ലഭിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

മലയോരമേഖലയില്‍ വലിയ വാറ്റുപുരകള്‍ ഇപ്പോഴുമുണ്ട്. കല്യാണം, ആഘോഷദിനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഇപ്പോവും കോഴിക്കോട്, വയനാട്, നിലമ്പൂര്‍ മലയോരമേഖലകളില്‍ ചാരായം വാറ്റിയെടുക്കാറുണ്ട്. വയനാട്ടിലെ പുല്‍പ്പള്ളി, പൂതാടി, വാകേരി, ബീനാച്ചി, ബത്തേരി, മൂലങ്കാവ്, കല്ലൂര്‍, മുത്തങ്ങ, കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ കുറ്റ്യാടി, തിരുവമ്പാടി, പശുക്കടവ്, കായണ്ണ, കക്കയം, മലപ്പുറത്തെ നിലമ്പൂര്‍, കരുളായി, വഴിക്കടവ്, പാലക്കാട് ജില്ലയിലെ അഗളി, അട്ടപ്പാടി പ്രദേശങ്ങളിലെല്ലാം തന്നെ വാറ്റുചാരായം സുലഭമായി ലഭിക്കുന്ന ഇടങ്ങളാണ്. നഗരങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ക്കു താഴിട്ടതോടെ നാട്ടിന്‍പുറങ്ങളിലെ വാറ്റുഗ്രാമങ്ങളിലേക്കിനി മദ്യപാനികളുടെ ഒഴുക്കായിരിക്കും. ഗ്രാമവാസികളുടെ ഉറക്കം ഇതോടെ നഷ്ടപ്പെടുകയും ചെയ്യും. നിലവില്‍ മലയോര മേഖലയിലെ കള്ളുഷാപ്പുകളെ ആദിവാസികള്‍ മാത്രമാണ് കാര്യമായി ആശ്രയിക്കാറുള്ളത്. മങ്കുര്‍ണ്ണി കള്ളെന്ന കുപ്രസിദ്ധിയാണിതിന് കാരണം. അസ്സല്‍ കള്ളല്ലെന്നു ചുരുക്കം.

വിദേശ മദ്യശാലകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുമ്പോള്‍ വനമേഖലയോടു ചേര്‍ന്നും എക്‌സൈസിന്റെ കണ്ണുവെട്ടിച്ചും വാറ്റുപുരകള്‍ ഉയരുന്നു. വയനാട്ടില്‍ ചില ഗ്രാമങ്ങളില്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് തങ്ങളുടെ ആവശ്യത്തിന് വീട്ടില്‍ തന്നെ വാറ്റുന്നവര്‍ ധാരാളമാണ്. ഓണം, വിഷു, ക്രിസ്തുമസ്, ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങിയ ആഘോഷദിനങ്ങളില്‍ വാറ്റുചാരായം ഒഴുകുന്ന സ്ഥിതിവിശേഷം അതിര്‍ത്തി ഗ്രാമങ്ങളിലുണ്ട്. ഇത് കൂടുതല്‍ ശക്തമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മലയോരമേഖലയില്‍ വീടിനോടു ചേര്‍ന്ന് പലയിടത്തും വാറ്റുപുരകളില്‍ അടുപ്പെരിയുന്നുണ്ട്. ഇത് വരും ദിസങ്ങളില്‍ ശക്തമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ആരെങ്കിലും ഒറ്റിയാല്‍ മാത്രമേ വാറ്റുകാര്‍ സാധാരണ നിലയില്‍ പിടിക്കപ്പെടുകയുള്ളു. അതിനപ്പുറം എക്‌സൈസിന്റെ പ്രവര്‍ത്തനം ഇവിടങ്ങളിലൊന്നും തന്നെ കാര്യക്ഷമമല്ല. ഈ സാഹചര്യത്തിലാണ് ചാരായ സംഘങ്ങള്‍ സജീവമാകുന്നത് നോക്കിക്കാണേണ്ടത്. എ കെ ആന്റണി ചാരായ നിരോധനം കൊണ്ടുവന്നതോടെ ചാരായത്തൊഴിലാളികള്‍ പെരുവഴിയിലായെന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നുണ്ടെങ്കിലും തീരുമാനത്തോട് പൊതുസമൂഹം അനുകൂലമായിത്തന്നെയാണു പ്രതികരിച്ചത്. എന്നാല്‍ ആന്റണിക്കു വേണ്ടാത്ത വാറ്റുപുരകളില്‍ വീണ്ടും വാഷ് കലങ്ങുകയാണ്.