കുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമം; ഉത്തരവാദിത്തപ്പെട്ടവർ തന്നെ വേട്ടപ്പട്ടികളാകുന്നുവെന്ന് ആർച്ച് ബിഷപ്പ് സൂസെപാക്യം

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ദുഃഖവെള്ളിയാഴ്ച ചടങ്ങുകൾക്കിടെ കുരിശിന്റെ വഴി സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്പ് സൂസെപാക്യം. കുട്ടികൾക്കെതിരായ ലൈംഗികാക്രമണങ്ങളെ പരാമർശിച്ച് കുറുന്തോട്ടിക്ക് വാതം പിടിച്ചാൽ എന്തുചെയ്യണമെന്നാണ് എല്ലാവരും ചോദിക്കുന്നത് എന്നും പറഞ്ഞു.

കുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമം; ഉത്തരവാദിത്തപ്പെട്ടവർ തന്നെ വേട്ടപ്പട്ടികളാകുന്നുവെന്ന് ആർച്ച് ബിഷപ്പ് സൂസെപാക്യം

കുട്ടികൾക്കെതിരായുള്ള ലൈംഗികാക്രമണത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ തന്നെ വേട്ടപ്പട്ടികളാവുകയാണെന്നു ആർച്ച് ബിഷപ്പ് സൂസെപാക്യം. 2016ൽ മാത്രം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം സംസ്ഥാനത്ത് ആയിരത്തിലധികം കേസുകൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുറുന്തോട്ടിക്ക് വാതം പിടിച്ചാൽ എന്ത് ചെയ്യാൻ കഴിയുമെന്നാണ് എല്ലാവരും ചോദിക്കുന്നതെന്നും സൂസെപാക്യം പറഞ്ഞു.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ദുഃഖവെള്ളിയാഴ്ച ചടങ്ങുകൾക്കിടെ കുരിശിന്റെ വഴി സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്പ് സൂസെപാക്യം.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളിൽ പുരോഹിതർ വേട്ടക്കാരാവുന്ന സംഭവങ്ങൾ വർധിക്കുന്നതിനിടെയാണ് സൂസെപാക്യത്തിന്റെ പ്രസ്താവന.