മദ്യം വിഷമാണുണ്ണി, വീഞ്ഞല്ലോ സുഖപ്രദം; വീഞ്ഞു നിര്‍മ്മാണത്തില്‍ പത്തിരട്ടി വര്‍ദ്ധനവാവശ്യപ്പെട്ട് ആര്‍ച്ച്ബിഷപ്പ് സൂസെപാക്യം

ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്ന സൂസെപാക്യത്തിന്റെ ഇരട്ടത്താപ്പാണ് വിവരാവകാശ രേഖകളിലൂടെ വ്യക്തമായിരിക്കുന്നത്...

മദ്യം വിഷമാണുണ്ണി, വീഞ്ഞല്ലോ സുഖപ്രദം; വീഞ്ഞു നിര്‍മ്മാണത്തില്‍ പത്തിരട്ടി വര്‍ദ്ധനവാവശ്യപ്പെട്ട് ആര്‍ച്ച്ബിഷപ്പ് സൂസെപാക്യം

ബാറുകള്‍ വീണ്ടും തുറക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്ന സഭയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കി വിവരാവകാശ രേഖ. സഭ കുര്‍ബാനയുടെ ആവശ്യത്തിനു വേണ്ടി നിര്‍മ്മിക്കുന്ന വൈനില്‍ പത്തിരട്ടിയോളം വര്‍ദ്ധനവാവശ്യപ്പെട്ടാണ് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം സര്‍ക്കാരിനെ സമീപിച്ചത്. മദ്യനയത്തില്‍ സഭയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്ന വിവരാവകാശ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

പള്ളികളിലെ കുര്‍ബാനയ്ക്കുവേണ്ടി നിലവില്‍ 250ലിറ്റര്‍ വൈന്‍ നിര്‍മ്മിക്കാനാണ് സഭയ്ക്ക് അനുമതിയുള്ളത്. ഇത് 2500 ലിറ്ററായി ഉയര്‍ത്തണമെന്നാണ് സഭയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ചാണ് സൂസെപാക്യം എക്സൈസ് ജോയിന്റ് കമ്മീഷണറെ സമീപിച്ചത്. മുമ്പേയുണ്ടായിരുന്ന കണക്കുപ്രകാരമുള്ളതാണ് 250ലിറ്റര്‍ വൈന്‍ എന്നും ഇപ്പോള്‍ സഭയിലെ അച്ഛന്‍മാരുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സൂസപാക്യം വൈനിന്റെ അളവ് കൂ്ടാന്‍ ആവശ്യപ്പെ്ടിരിക്കുന്നത്.
സഭയിലെ അച്ഛന്മാരുടെ എണ്ണം മുമ്പ് 230 ആയിരുന്നത് 408ആയിട്ടുണ്ടെന്നും സൂസെപാക്യം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സൂസെപാക്ക്യം സമര്‍പ്പിച്ച കണക്കുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി എക്‌സൈസ് കമ്മീഷണര്‍ മറുപടി നല്‍കുകയായിരുന്നു. വൈദികരുടെ എണ്ണത്തില്‍ 77 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായതെന്നു സൂസെപാക്യം അവകാശപ്പെടുമ്പോള്‍ വൈന്‍ നിര്‍മ്മാണത്തില്‍ 900 ശതമാനം വര്‍ധനവാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

എക്സൈസ് വകുപ്പ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഏപ്രിലില്‍ നോട്ടീസ് നല്‍കിയെങ്കിലും ആര്‍ച്ച് ബിഷപ്പ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല്. ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്ന സൂസെപാക്യത്തിന്റെ ഇരട്ടത്താപ്പാണ് വിവരാവകാശ രേഖകളിലൂടെ വ്യക്തമായിരിക്കുന്നത്.