ഓർത്തഡോക്സ് സഭയുടെ മാനേജ്‌മന്റ് സ്കൂളുകളിൽ നിയമന നാടകം: വൻ ക്രമക്കേടെന്ന് വെളിപ്പെടുത്തൽ

മലങ്കര സഭാ മാസികയിലും സഭയുടെ മറ്റ് പ്രസിദ്ധീകരണങ്ങളിലും പരസ്യം നൽകിയാണ് അപേക്ഷ ക്ഷണിച്ചത്. 200 രൂപ നൽകി അപേക്ഷ നൽകിയവരെ ഇന്റർവ്യൂന് പോലും വിളിക്കാത്ത നടപടിയെ ഇവർ ചോദ്യം ചെയ്യുന്നു. കൂടാതെ, സ്വകാര്യ ചാനലിലൂടെ ഓർത്തഡോക്സ് സഭയേയും പരിശുദ്ധ ബാവതിരുമേനിയേയും അവഹേളിച്ച വൈദീകന്റെ ഭാര്യക്ക് ജോലി നൽകിയതിനെതിരെയും സഭയിൽ നിന്ന് തന്നെ എതിർപ്പുയർന്നു.

ഓർത്തഡോക്സ് സഭയുടെ മാനേജ്‌മന്റ് സ്കൂളുകളിൽ നിയമന നാടകം: വൻ ക്രമക്കേടെന്ന് വെളിപ്പെടുത്തൽ

ഓർത്തഡോക്സ് സഭയുടെ മാനേജ്‌മന്റ് സ്കൂളുകളിൽ സ്കൂൾ കമ്മറ്റി അംഗങ്ങളുടെ ഇഷ്ടക്കാർക്ക്‌ ചട്ടം ലംഘിച്ച് നിയമനം. അർഹരായ വിധവകളെയും പാവപ്പെട്ട ഉദ്യോഗാർത്‌ഥികളെയും തഴഞ്ഞാണ് നിയമനമെന്നു സഭാം​ഗങ്ങൾ തന്നെ വെളിപ്പെടുത്തുന്നു. ചട്ടവിരുദ്ധമായാണ് നിയമനം എന്ന് ചൂണ്ടി കാണിച്ച് സഭാവിശ്വാസികൾ പരാതി നൽകാനൊരുങ്ങുകയാണ്.

ഓർത്തഡോക്സ് സഭയുടെ മാനേജ്‌മന്റ് സ്കൂളുകൾ എല്ലാം കോർപ്പറേറ്റ് മാനേജ്‌മന്റിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓരോ അഞ്ചു വർഷം കൂടുന്തോറും സുന്നഹദോസ് ചേർന്ന് ഓരോ തിരുമേനിമാരെ സഭാ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരായി നിയമിക്കും. അതേസമയം സ്കൂൾ കമ്മറ്റി അംഗങ്ങളെ സഭാ മാനേജിങ് കമ്മിറ്റിയാണ് തെരഞ്ഞെടുക്കുന്നത്. ഇത്തവണത്തെ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരം മെത്രാപൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ നോമിനികളെയാണ്. സ്കൂൾ അധ്യാപക നിയമനത്തിനായി അറുന്നൂറോളം പേരിൽ നിന്ന് ഇരുന്നൂറു രൂപ വീതം ഈടാക്കി അപേക്ഷ ഫോം സ്വീകരിച്ചിരുന്നു. ആകെ ഇരുപത്തിരണ്ടു ഒഴിവുകളാണുണ്ടായിരുന്നത്. എന്നാൽ വേണ്ടപ്പെട്ട ആളുകളെ പിൻവാതിലിലൂടെ നിയമിക്കാൻ തീരുമാനിച്ച ശേഷമായിരുന്നു അപേക്ഷ ഫോം സ്വീകരിച്ചത്. തുടർന്നാണ് സ്കൂൾ കമ്മറ്റി അംഗങ്ങളുടെ ഇഷ്ടക്കാർക്ക്‌ നിയമനവും നൽകിയത് എന്ന് സഭാവിശ്വാസികൾ പരാതിപ്പെട്ടു.

മലങ്കര സഭാ മാസികയിലും സഭയുടെ മറ്റ് പ്രസിദ്ധീകരണങ്ങളിലും പരസ്യം നൽകിയാണ് അപേക്ഷ ക്ഷണിച്ചത്. 200 രൂപ നൽകി അപേക്ഷ നൽകിയവരെ ഇന്റർവ്യൂന് പോലും വിളിക്കാത്ത നടപടിയെ ഇവർ ചോദ്യം ചെയ്യുന്നു. കൂടാതെ, സ്വകാര്യ ചാനലിലൂടെ ഓർത്തഡോക്സ് സഭയേയും പരിശുദ്ധ ബാവതിരുമേനിയേയും അവഹേളിച്ച വൈദീകന്റെ ഭാര്യക്ക് ജോലി നൽകിയതിനെതിരെയും സഭയിൽ നിന്ന് തന്നെ എതിർപ്പുയർന്നു. ഇവർക്ക് 600 പേരിൽ അർഹരായവരെ പിന്തള്ളി ഒന്നാം റാങ്ക് നൽകുക വഴി സഭാവിശ്വാസികളെ പരിഹസിക്കുന്ന സന്ദേശമാണ് നൽകുന്നതെന്നാണ് വ്യാപക പരാതി. കഴിഞ്ഞ സ്‌കൂൾ ബോർഡ് ഇവർക്ക് സഭയെ അവഹേളിച്ചതിന്റെ പേരിൽ ജോലി നൽകരുതെന്ന് തീരുമാനമെടുത്തിരുന്നു. സ്‌കൂൾ ബോർഡിൽ മെമ്പറായിരിക്കുന്നവരുടെ ആശ്രിതർക്ക് നിയമനം നടത്തുവാൻ പാടില്ലായെന്നിരിക്കെ ബോർഡ് മെമ്പറുടെ ഭാര്യയ്ക്ക് ഒന്നാം റാങ്കും നിയമനവും നൽകിയതും വിശ്വാസികൾ ചോദ്യം ചെയ്യുന്നു. കുടുംബവാഴ്ചയാണ് നിയമനങ്ങളിലാകെ എന്നും സഭാം​ഗങ്ങൾ വെളിപ്പെടുത്തുന്നു.

Read More >>