വാളയാറില്‍ മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്തു

വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 20 കാരിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ അയല്‍വാസി രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാളയാറില്‍ മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്തു

സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ട മരിക്കാനിടയായ സംഭവത്തിനു പിന്നാലെ വാളയാറില്‍ മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്‌തെന്നു വെളിപ്പെടുത്തല്‍. വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 20 കാരിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.

സംഭവത്തില്‍ അയല്‍വാസി രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒന്നിനാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. വീട്ടില്‍ അതിക്രമിച്ചു കയറിയ രതീഷ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇതിനു ശേഷം വീട്ടില്‍നിന്നും രക്ഷപെടുന്നതു കണ്ട ഇയാളെ ബന്ധുക്കള്‍ പിന്തുടരുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിഷം കഴിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

Read More >>