ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തിലും സ്വർണത്തിലും വ്യാപക ക്രമക്കേടെന്ന് അമിക്കസ് ക്യൂറി; പ്രത്യേക അന്വേഷണം വേണമെന്നും ആവശ്യം

സമ്പത്ത് സംബന്ധിച്ച് ക്ഷേത്ര ഭരണസമിതിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ എസ്‌ഐടി അന്വേഷണം വേണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിർദേശം. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളും സ്വര്‍ണവും വെള്ളിയുമെല്ലാം കാണാതായിട്ടുണ്ടെന്നുള്ള ​ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്. ഇക്കാര്യം വിനോദ് റായ് അധ്യക്ഷനായ സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയും കണ്ടെത്തിയിരുന്നു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തിലും സ്വർണത്തിലും വ്യാപക ക്രമക്കേടെന്ന് അമിക്കസ് ക്യൂറി; പ്രത്യേക അന്വേഷണം വേണമെന്നും ആവശ്യം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കോടികളുടെ സമ്പത്തിലും സ്വര്‍ണത്തിലും വ്യാപക ക്രമക്കേട് നടന്നതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍. ക്ഷേത്ര സ്വത്ത് കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥത അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിക്കണമെന്നും അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

സമ്പത്ത് സംബന്ധിച്ച് ക്ഷേത്ര ഭരണസമിതിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ എസ്‌ഐടി അന്വേഷണം വേണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിർദേശം. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളും സ്വര്‍ണവും വെള്ളിയുമെല്ലാം കാണാതായിട്ടുണ്ടെന്നുള്ള ​ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്. ഇക്കാര്യം വിനോദ് റായ് അധ്യക്ഷനായ സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ക്ഷേത്ര ചെലവുകളെ കുറിച്ചും സമ്പത്തിനെ കുറിച്ചുമുള്ള അക്കൗണ്ട് ബുക്കുകള്‍ കൃത്യമായി തയ്യാറാക്കുന്നില്ലെന്നും 2001-2002, 2008- 2009 കാലത്തെ ആദായ നികുതി ക്ഷേത്രം അടച്ചിട്ടില്ലെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രത്തിനു സമര്‍പ്പിക്കപ്പെട്ട സ്വര്‍ണത്തിനും വെള്ളിക്കും കൃത്യമായ കണക്കില്ല. ഇന്റേണല്‍ ഓഡിറ്ററും ഇത് സമ്മതിക്കുന്നു.

അക്കൗണ്ട് ബുക്കുകളില്‍ കാണിച്ചിട്ടുള്ള ചെലവുകള്‍ സംബന്ധിച്ച് കൃത്യമായ രസീതുകളോ രേഖകളോ കാണിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ക്കു കഴിയുന്നില്ല. ക്ഷേത്ര ഭാരവാഹികളുടെ അധീനതയിലുള്ള പൂര്‍ണമായ സ്വത്ത് വിവരങ്ങളുടെ മൂല്യം നിര്‍ണയിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ലെന്നും

ശ്രീകാര്യം ഓഫീസിലുള്ള സ്വര്‍ണ ലോക്കറ്റുകള്‍ രേഖകളില്‍ ചേര്‍ത്തിട്ടില്ലെന്നും ക്ഷേത്ര ഓഡിറ്റര്‍ പറയുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.മുമ്പ് ക്ഷേത്ര സ്വത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിനോദ് റായിയുടെ റിപ്പോർട്ടിലും ​​ഗൗരവതരമായ കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്.

776 കിലോയുള്ള 769 സ്വര്‍ണ പാത്രങ്ങള്‍ ക്ഷേത്രത്തിൽ നിന്നും കാണാതായിട്ടുണ്ടെന്നായിരുന്നു അതിൽ പ്രധാനം. സ്വര്‍ണം ഉരുക്കലിലും ശുദ്ധമാക്കലിനും ശേഷം 887 കിലോ സ്വര്‍ണത്തില്‍ നിന്ന് തിരിച്ചു ലഭിച്ചത് 624 കിലോ മാത്രമാണെന്നും 30% വരുന്ന 263 കിലോ നഷ്ടമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

കൂടാതെ, മഹസര്‍ രജിസ്റ്റര്‍ പ്രകാരം 1990 ജൂലൈ- 2002 ഡിസംബർ കാലയളവിനുള്ളിൽ ഏഴു തവണ ബി നിലവറ തുറക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടതിനു പുറമെ ക്ഷേത്ര ഭൂമിയിലും കൈയേറ്റം നടന്നിട്ടുണ്ടെന്നും ഭൂമി കൈയേറി വാടക തരാത്തവരും ധാരാളമുണ്ടെന്നും വിനോദ് റായി അധ്യക്ഷനായ സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Read More >>