അമ്പലപ്പുഴ മതേതരവിവാഹം; എതിര്‍ പ്രചാരണം നടത്തിയയാള്‍ മഹല്ല് കമ്മിറ്റിയില്‍നിന്ന് പുറത്ത്: കമ്മിറ്റി സിപിഐഎം നിയന്ത്രണത്തില്‍

വിവാഹം നടത്തിക്കൊടുക്കാന്‍ നേതൃത്വം നല്‍കിയ എസ്എഫ്‌ഐ നേതാവ് അജ്മല്‍ ഹസന്റെ വിയോജിപ്പോടെയാണ് അന്‍സിലിന്റെ കുടുംബത്തിനെ പള്ളിക്കമ്മിറ്റി പുറത്താക്കിയത്. ഇതടക്കം മറച്ചുവച്ച് നടത്തിയ പ്രചരണത്തിനെതിരെ അംഗങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ടായിരുന്നു.

അമ്പലപ്പുഴ മതേതരവിവാഹം; എതിര്‍ പ്രചാരണം നടത്തിയയാള്‍ മഹല്ല് കമ്മിറ്റിയില്‍നിന്ന് പുറത്ത്: കമ്മിറ്റി സിപിഐഎം നിയന്ത്രണത്തില്‍

അമ്പലപ്പുഴ പുറക്കാട് പഴയങ്ങാടി മഹല്ല് കമ്മിറ്റിയില്‍ നിന്ന് മതരഹിത വിവാഹത്തിനെതിരെ പ്രചരണം നടത്തിയയാള്‍ പുറത്ത്. കഴിഞ്ഞദിവസം നടന്ന മഹല്ല് കമ്മിറ്റിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടന്നിരുന്നു. മതവിശ്വാസ പ്രകാരം വിവാഹം കഴിക്കാതിരുന്നതിനെത്തുടര്‍ന്ന് അന്‍സലിന്റെ കുടുംബത്തെ പള്ളിയില്‍ നിന്ന് പുറത്താക്കാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. മഹല്ല് കമ്മിറ്റിയംഗമെന്ന പദവി ദുരുപയോഗം ചെയ്ത് മുസ്ലീം വീടുകളില്‍ പോയി വിവാഹസല്‍ക്കാരം ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടത് ഈ വ്യക്തിയാണ്.


മതരഹിത വിവാഹം നടത്തിയതിന്റെ പേരില്‍ കുടുംബത്തെ മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടിനോട് പലര്‍ക്കും വിയോജിപ്പ് ഉണ്ടായിരുന്നില്ലെങ്കിലും ഇവരുടെ താത്പര്യത്തിന് വഴങ്ങുകയായിരുന്നു. ഇതിലുള്ള കമ്മിറ്റിയംഗങ്ങളുടെ പ്രതിഷേധമാണ് വ്യക്തിയുടെ തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവാഹം നടത്തിക്കൊടുക്കാന്‍ നേതൃത്വം നല്‍കിയ എസ്എഫ്‌ഐ നേതാവ് അജ്മല്‍ ഹസന്റെ വിയോജിപ്പോടെയാണ് അന്‍സിലിന്റെ കുടുംബത്തിനെ പള്ളിക്കമ്മിറ്റി പുറത്താക്കിയത്. ഇതടക്കം മറച്ചുവച്ച് നടത്തിയ പ്രചരണത്തിനെതിരെ അംഗങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ടായിരുന്നു. നിലവില്‍ എസ്ഡിപിഐ പ്രചരിപ്പിക്കുന്നത് അന്‍സിലിന്റെ കുടുംബത്തിനെ പുറത്താക്കിയ മഹല്ല് കമ്മിറ്റിയില്‍ അധികവും സിപിഐഎം അനുഭാവികളാണെന്നാണ്. എന്നാല്‍ ആ കമ്മിറ്റിയില്‍ 11 പേരില്‍ രണ്ട് പേര്‍ മാത്രമാണ് സിപിഐഎം രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നവര്‍. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിലാണ് പള്ളിയെ മറയാക്കി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് കമ്മിറ്റി ഭാരവാഹികള്‍ തന്നെ ആരോപണമുന്നയിക്കുന്നയാള്‍ പരാജയപ്പെട്ടത്.


വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച 11 ല്‍ അഞ്ച് പേര്‍ സിപിഐഎം അനുഭാവികളാണ്. കേരളത്തിലെ വളരെ പഴക്കം ചേര്‍ന്ന മുസ്ലീം പള്ളികളില്‍ ഒന്നാണ് പഴയങ്ങാടി പള്ളി. മതരഹിത വിവാഹത്തിന് എതിരു നിന്നവരെ തോല്‍പ്പിച്ചും സിപിഐഎം അനുഭാവികളെ കൂടുതല്‍ മഹല്ല് കമ്മിറ്റി അംഗങ്ങളായും വിജയിപ്പിച്ച് സിപിഐഎം പള്ളിക്കമ്മിറ്റിയുടെ നിയന്ത്രണം പിടിച്ചെടുത്തിരിക്കുകയാണ്. ഇഷ്ടമില്ലാത്ത ഒരാളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ പാടില്ലെന്ന് ഖുറാനില്‍ പറയുന്നുണ്ട്. അങ്ങനെ ഇസ്ലാം സ്വീകരിക്കുന്നവര്‍ ഇസ്ലാമല്ലെന്നാണ് ഖുറാനില്‍ പറയുന്നത്. ഇത് ചൂണ്ടി കാണിച്ചാണ് അന്‍സിലിന്റെ ഉമ്മ മതം മാറ്റമെന്ന ആവശ്യം അം?ഗീകരിക്കാനാവില്ലെന്ന് പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് അന്‍സിലിന്റെ കുടുംബത്തിനെ പള്ളിയില്‍ നിന്ന് പുറത്താക്കിയതും വിവാഹ സല്‍ക്കാരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉന്നയിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ രംഗത്ത് വന്നതും. പള്ളിയെ മറയാക്കി രാഷ്ട്രീയ നേട്ടതിനായി എസ്ഡിപിഐ നടത്തിയ നീക്കത്തിനുള്ള തിരിച്ചടിയായാണ് ഈ തെരഞ്ഞെടുപ്പ് പരാജയത്തിനെ വിലയിരുത്തുന്നത്.

Read More >>